ആറ് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

0

തിരുവനന്തപുരം മേലാറന്നൂര്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ അത്താണി ഭവനപദ്ധതി പ്രകാരമുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിധവകളും, ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന നിത്യരോഗികളും സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാത്തവരും ഉള്‍പ്പെടുന്ന ആറ് കുടുംബങ്ങള്‍ കൂടി ഒഴിപ്പക്കലിന്‍റെ വക്കിലാണ്.

ദാരിദ്ര്യരേഖയില്‍ താഴെയുള്ള ദുര്‍ബലര്‍ക്കും, വിധവകള്‍ക്കും നഗരത്തില്‍ ജോലി ചെയ്യുന്ന ദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ക്കും, വേണ്ടിമാത്രം നിലവില്‍ വന്ന അത്താണി ഭവന പദ്ധതി ഇപ്പോള്‍ അനര്‍ഹര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും നല്‍കുവാന്‍ വേണ്ടി നിലവിലുള്ള മാനദണ്ഡങ്ങള്‍ തെറ്റിച്ച് ഭവന നിര്‍മ്മാണ ബോര്‍ഡ് എഗ്രിമെന്‍റുകള്‍ പുതുക്കുവാന്‍ ശ്രമിക്കുന്നു.  അതിന്‍റെ മുന്നോടിയായി അത്താണി ഒന്നാം ഘട്ടത്തില്‍ താമസിക്കുന്ന ആറ് കുടുംബങ്ങളെ ഉടനെ തന്നെ കുടിയൊഴിപ്പിക്കുവാന്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് ദ്രുതഗതിയില്‍ കടുത്ത നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

റേഷന്‍കാര്‍ഡ് വോട്ടേഴ്സ് ഐ.ഡി., കുട്ടികളുടെ വിദ്യാഭ്യാസം മറ്റു സംവിധാനങ്ങള്‍ എന്നിവ ടി ഫ്ളാറ്റിനെ കേന്ദ്രീകരിച്ച് ഉള്ളതാകയാല്‍ ഇവിടെ നിന്ന് ഇറക്കിവിട്ടാല്‍ കുട്ടികളുടെ പഠനം, പ്രായാധിക്യമുള്ളവര്‍, പലവിധരോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ അടക്കമുള്ളവരുടെ സ്ഥിതി പരമദയനീയമാണ്.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് മന്ത്രിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ പലപ്രാവശ്യം കണ്ടെങ്കിലും അവര്‍ വേണ്ടത്ര ഗൗരവത്തില്‍ ഈ വിഷയം പരിഗണിച്ചിട്ടില്ല.

Share.

About Author

Comments are closed.