ആകെ 2 കോടി 37 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്.
2015-16 അധ്യയന വര്‍ഷത്തെ 52 തരം പാഠപുസ്തകങ്ങള്‍ 60 ലക്ഷം പ്രതികള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസ്സുകളെ 15-5-2015 ലെ ഉത്തരവിന്‍പ്രകാരം ഏല്പിച്ചിരുന്നു. പ്രസ്തുത അച്ചടിക്കാവശ്യമായ അച്ചടി സാമഗ്രികള്‍ (പ്ലേറ്റ്, പേപ്പര്‍, മഷി, സ്റ്റിച്ചിംഗ് വയര്‍) എന്നിവ കെ.ബി.പി.എസ്. ഗവ. പ്രസ്സുകള്‍ക്ക് നേരിട്ട് സപ്ലൈ ചെയ്യും.
15-5-2015 ലെ ഉത്തരവിന്‍പ്രകാരം സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കാന്‍ നല്കിയ 60 ലക്ഷം പാഠപുസ്തകങ്ങള്‍ 1-6-2015 ന് മുന്‍പ് അട്ടചിക്കണമെന്നും അല്ലാത്തപക്ഷം ഓവര്‍ടൈം വേതനത്തിന് തുല്യമായ ഓണറേറിയം ലഭിക്കില്ലായെന്നും അറിയിച്ചിരുന്നു.
22-5-2015 നാണ് മെറ്റീരിയല്‍ കെ.ബി.പി.എസില്‍ നിന്ന് ലഭിച്ചു തുടങ്ങിയത്.
3-6-2015 ന് അച്ചടി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ അച്ചടി വകുപ്പിന് നിര്‍ദ്ദേശം നല്കി. അപ്പോഴേക്കും 15ശതമാനം അച്ചടി സാധനങ്ങള്‍ പോലും നമുക്ക് ലഭിച്ചിരുന്നില്ല.
22-5-2015 മുതല്‍ 29-5-2015 വരെയുള്ള തീയതികളില്‍ 150 ടണ്‍ വൈറ്റ് ഓഫ്സെറ്റ് പോപ്പര്‍, 640 കിലോ മണി, 450 പ്ലേറ്റ്, 1670 റീം കവര്‍ അച്ചടിക്കാനുള്ള കാര്‍ഡ് എന്നിവ കെ.ബി.പി.എസില്‍ നിന്ന് ലഭിച്ചു. മെറ്റീരിയല്‍സ് ലഭ്യമാക്കണമെന്ന് കെ.ബി.പി.എസി്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാലതാമസം ഒഴിവാക്കുന്നതിന് പാഠപുസ്തക അച്ചടിക്കാവശ്യമായ മെറ്റീരിയല്‍ വാങ്ങുന്നതിന് കെ.ബി.പി.എസിനെ സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സ്റ്റോക്ക് പ്രയോജനപ്പെടുത്തി 12 ലക്ഷം പാഠപുസ്തകങ്ങളും 28 ലക്ഷം കവറുകളും സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടി പൂര്‍ത്തിയാക്കി. 20 തരം പാഠപുസ്തകങ്ങള്‍ 12 ലക്ഷം പ്രതികള്‍ 10 ദിവസത്തിനുള്ളില്‍ അച്ചടി പൂര്‍ത്തീകരിക്കുകയുണ്ടായി.
48 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ സി. ആപ്റ്റിന് സര്‍ക്കാര്‍ നല്‍കുകയും അവര്‍ സ്വകാര്യ മേഖലയ്ക്ക് അച്ചടി നല്‍കിക്കൊണ്ട് ഇ ടെണ്ടര്‍ വിളിക്കുകയും ചെയ്തു.
ഇ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ 11-6-2015 വരെ സമയം അനുവദിച്ചു (3-6-2015 മുതല്‍ 11-6-2015 വരെ അച്ചടി നടക്കുന്നില്ല) 10 ദിവസത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കാന്‍ ടെണ്ടറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
മെറ്റീരിയല്‍സ് യഥാസമയം ലഭ്യമാക്കുകയും 3-6-2015 ന് അച്ചടി നിര്ത്തിവയ്ക്കാതെയിരുന്നുവെങ്കില് ഇ ടെണ്ടര്‍ കാര്‍ക്ക് അനുവദിച്ച് 10 ദിവസം തീരുന്ന 25-ാം തീയതിക്കു മുന്‍പായി മുഴുവന്‍ പാഠപുസ്തകങ്ങളും അച്ചടിക്കുവാന്‍ ഗവ. പ്രസ്സുകള്‍ക്ക് സാധിക്കുമായിരുന്നു.