സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ പ്രചാരണാര്‍ത്ഥം വിദ്യാഭ്യാസ-ഐ.ടി. -പഞ്ചായത്ത് വകുപ്പുകളുടെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനവിജ്ഞാന് വികാസ് യാത്ര വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഫ്ളാഗ് ഓഫ് ചെയ്തു. മൊബൈലുകള്‍ പ്രായഭേദമെന്യേ ഒരവശ്യവസ്തുവായി മാറിക്കഴിഞ്ഞ കാലത്തിനനുസരിച്ച് സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കുന്നതിനുള്ള ഈ സംരംഭം സമ്പൂര്‍ണ സാക്ഷരതാ യജ്ഞം പോലെ മഹത്തായ ഒരു പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, സിറ്റിപോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ്, പി.എന്‍.പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്ര വൈസ്ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ എന്നിവരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചു. 14 വാഹനങ്ങളിലായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന യാത്ര തിരുവനന്തപുരം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ജൂണ്‍ 18 വരെ പര്യടനം നടത്തും.
ജനവിജ്ഞാന് വികാസ് യാത്ര തുടങ്ങി
0
Share.