ഉപഭോക്തൃതര്ക്കപരിഹാര ഫോറങ്ങള്ക്ക് അടിസ്ഥാനസൗകര്യമൊരുക്കും : മന്ത്രി അനൂപ് ജേക്കബ്

0

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം വിവിധ ഉപഭോക്തൃ സംഘടനകള്‍ എന്നിവയുടെ ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫോറം നടപടികള്‍ നടക്കുന്ന സമയത്ത് സിവില്‍ പോലീസ് ഓഫീസറുടെ സേവനം ലഭ്യമാക്കുന്ന കാര്യം ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ചില ജില്ലകളില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗ് പ്രയോജനകരമായതിനാല്‍ മറ്റ് ജില്ലകളിലും നടത്തും. പരാതികള്‍ കെട്ടിക്കിടക്കുന്നതു ഒഴിവാക്കാന്‍ അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പായ്ക്കറ്റ് ഭക്ഷണം വ്യാപകമാക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളാണ്. ഇതിനെതിരെ ബോധവത്കരണം സ്‌കൂള്‍തലം മുതല്‍ നടത്തണം. ഹോട്ടല്‍ ഭക്ഷണവില നിശ്ചയിക്കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണ്. വില ഏകീകരണം പ്രായോഗികമല്ല. പകരം നിത്യോപയോഗ സാധനങ്ങളുടെ വില ഉള്‍പ്പെടെ ഒന്‍പത് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, വിവിധ ഉപഭോക്തൃ സംഘടനകള്‍ എന്നിവകളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു

Share.

About Author

Comments are closed.