തിരു – സരിതയുടെ പേരില്‍ പ്രചരിപ്പിച്ച വിവാദ കത്തുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട കത്ത് തന്റെതല്ലായെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സരിത എസ്. നായര്‍ തന്റെ പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് വ്യാജ കത്താണെന്നും യഥാര്‍ത്ഥ കത്ത് എന്റെ കൈയ്യിലുണ്ടെന്നുൺ സരിത പറയുകയുണ്ടായി. തുടര്‍ന്ന് യഥാര്‍ത്ഥ കത്തുമായി പത്രസമ്മേളനത്തിന് എത്തുകയും ചെയ്തു. ഈ കത്തിനു പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടെന്ന് വെളിപ്പെട്ട മാധ്യമങ്ങള്‍ പുറത്തുവിട്ട ആദ്യകത്തും സരിത പത്രസമ്മേളനത്തിന് ഉയര്‍ത്തികാട്ടിയ കത്തും തമ്മിലുള്ള സമാനതകള്‍ പരിശോധിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം സരിത ഉയര്‍ത്തികാട്ടിയ മുപ്പത് പേജുള്ള കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തു. ഇതില്‍ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ വിവാദ കത്തിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് എസ്.പി. ആര്.കെ. ജയരാജനാണ്
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – ഇന്ദു ശ്രീകുമാര്‍