ഇറച്ചികോഴി, കാട വളര്ത്തല്: സൗജന്യ പരിശീലനം

0

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐക്ക്‌ സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 15ന്‌ കാടവളര്‍ത്തലില്‍ ഒരു ദിവസത്തെയും ഇറച്ചിക്കോഴി വളര്‍ത്തലില്‍ ജൂണ്‍ 22 മുതല്‍ 24വരെ മൂന്നു ദിവസത്തെയും സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ്‌ സമയങ്ങളില്‍ മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യണം. കാടവളര്‍ത്തല്‍ പരിശീലനത്തിന്‌ പേര്‌ രജിസ്റ്റര്‍ ചെയ്‌തവര്‍ ജൂണ്‍ 15ന്‌ രാവിലെ 10 നു മുന്‍പായും ഇറച്ചിക്കോഴി വളര്‍ത്തലിന്‌ പേര്‌ രജിസ്റ്റര്‍ ചെയ്‌തവര്‍ ജൂണ്‍ 22 നും മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ അറിയിച്ചു.

Share.

About Author

Comments are closed.