അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മലപ്പുറം ഡി.ടി.പി.സി ഹാളില്‍ നടക്കും. നെഹ്റു യുവകേന്ദ്ര, നാഷനല്‍ സര്‍വീസ് സ്കീം, എന്‍.സി.സി., പതഞ്ജലി യോഗാ റിസര്‍ച്ച് സെന്റര്‍, വിവിധ യുവജന സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദിനാചരണ സമ്മേളനം, യോഗാചാര്യനെ ആദരിക്കല്‍, ബോധവത്ക്കരണ ക്ലാസ്, യോഗാ പ്രദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍. ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ യു. ശ്രീവിദ്യ, എ.പി. അബ്ദുറഹിമാന്, എം.സി അനീഷ്, പതഞ്ജലി യോഗ റിസര്‍ച്ച്് സെന്റര്‍ ട്രെയിനര്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര യോഗാ ദിനാചരണം: 21ന്
0
Share.