പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരായ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. പട്ടികജാതി വികസന ഫണ്ണ്ടുപയോഗിച്ച് 2.25 ലക്ഷം ചെലവഴിച്ചാണ് 44 സൈക്കിളുകള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ തങ്ങള്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.വത്സല, സ്ഥിരം സമിതി ചെയര്മാന് അലി അക്ബര്‍, പഞ്ചായത്ത് സെക്രട്ടറി സി.അശോകന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സൈക്കിള്‍ വിതരണം ചെയ്തു
0
Share.