കടല് രക്ഷാ പ്രവര്ത്തനം: 24 മണിക്കൂര് കണ്ട്രോള് റൂം സഹായം തേടാം

0

കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 അര്‍ധ രാത്രി മുതല്‍ ജൂലൈ 31 വരെയുളള ദിവസത്തേക്ക് ട്രോളിങ് നിരോധനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്‍ണ്ട്. അതിനാല്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും 14 ന് വൈകീട്ട് ഹാര്‍ബര്‍/ജെട്ടികളില്‍/കരക്കടുപ്പിക്കല്‍(ലാന്‍ഡിങ്) കേന്ദ്രങ്ങളില്‍ കരക്കടുപ്പിച്ച് കയറ്റി വെയ്ക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരള തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ 14 ന് അര്‍ധ രാത്രിക്ക് മുമ്പ് കേരള സമുദ്ര അതിര്‍ത്തിവിട്ട് പോകണം. മേല്‍കാലയളവില്‍ എല്ലാവിധ ട്രോളിങ്്, മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്‍ണ്ട്. ട്രോളിങ്് നിരോധനം ലംഘിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുത്ത് കെ. എം. എഫ്. ആര്‍ ആക്ട് അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. ട്രോളിങ്് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ എന്നിവയും ജോലിക്കാരുടെ എണ്ണം, പൂര്‍ണ്ണമായ മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ വള്ളം ഉടമ ശേഖരിച്ച് വെച്ച് അപകടമുണ്ടണ്‍ാവുകയാണെങ്കില്‍ വിവരങ്ങള്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ലൈസന്‍സ് ഇല്ലാത്ത യാനങ്ങള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുതെന്നും അറിയിക്കുന്നു. കടല്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പൊന്നാനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രേള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കടല്‍ ക്ഷോഭം മത്സ്യബന്ധനത്തിനിടയിലുളള അപകടം എന്നീ കാര്യങ്ങളില്‍ സഹായത്തിനായി പ്രസ്തുത കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഫോണ്‍ 0494 2666428. കൂടാതെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാ മത്സ്യത്തൊഴിലാളികളും പാലിക്കുകയും വള്ളങ്ങളില്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, സുരക്ഷാകിറ്റുകള്‍ എന്നിവയും കരുതണം

Share.

About Author

Comments are closed.