ദില്ലിയില്‍ നടന്ന സംഗീതപരിപാടിക്കിടെ വേദിയില്‍ വച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകന് മിക്ക സിംഗിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസത്തിനു ശേഷമാണ് മിക്ക സിംഗ് അറസ്റ്റിലാവുന്നത് ഏപ്രില്‍ 12 നു ഇന്ദര്‍പുരി പുസ ഇന്‍സ്റ്റിറ്റ്യൂട്ട് മേള ഗ്രൗണ്ടില്‍ ദില്ലി ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെ ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിക്ക സിംഗിന്റെ സംഗീതപരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം സദസിലുണ്ടായിരുന്ന ചിലരെ മിക്ക വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവരിലൊരാളായ ശ്രീകാന്തിന്റെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് മിക്ക ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. നേത്രരോഗചികിത്സകനായ ഡോ. ശ്രീകാന്തിനെ മര്‍ദ്ദിച്ച് വലത് ചെവിക്ക് ആന്തരിക പരിക്കുകള്‍ക്ക് കാരണമാക്കിയതിന് ഇന്ദര്‍പുരി പൊലീസ് സ്റ്റേഷനില്‍ മിക്കയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
മിക്ക സിംഗിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
0
Share.