ബാലചന്ദ്ര മേനോന്റെ പുതുമുഖം- ദക്ഷിണ

0

ബാലചന്ദ്ര മേനോന്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനംചെയ്യുന്ന ചിത്രത്തില്‍ നായിക പുതുമുഖം. മലയാളത്തില്‍ ഒട്ടേറെ പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയിട്ടുള്ള മേനോന്റെ പുതിയ നായിക ദക്ഷിണയാണ്. ഏഴു വര്‍ഷത്തിനു ശേഷം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിനുമുണ്ട് അല്‍പം പുതുമ- ഞാന്‍ സംവിധാനം ചെയ്യും. പതിവുപോലെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം മേനോന്‍ തന്നെ. ഇക്കുറി സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് മേനോന്‍ തന്നെയാണ്. ഒരു മുഴുനീള മേനോന്‍ ചിത്രമാണിത്. അപ്പോള്‍ നായകനാരാണെന്ന ചോദ്യമുണ്ട്- അതും മേനോന്‍ തന്നെ. മേനോന്റെ ആദ്യകാല നായികയായ മേനക മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശോഭന, കാര്‍ത്തിക, പാര്‍വതി, ആനി എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരെയൊക്കെ പരിചയപ്പെടുത്തിയത് മേനോനാണ്. മേനോന്റെ ആദ്യകാല ചിത്രങ്ങളെ പോലെ കുടുംബ പശ്ചാത്തലത്തിലാണു ചിത്രമൊരുങ്ങുന്നത്.

Share.

About Author

Comments are closed.