പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ സെക്സ് റാക്കറ്റിലെ പെണ്‍കുട്ടിയടക്കം ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. ഇസത്ത്നഗറിലെ ഒരു ഫ് ളാറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചുവന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് മല്‍ഹോത്ര മാധ്യമങ്ങളെ അറിയിച്ചു. കരണ്‍വീര്‍ സിങ്, അങ്കിത് സക്സേന, രാഹുല്‍ ജാതവ്, സഞ്ജീവ്, അഭിഷേക് വര്‍മ, കേശലത എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം ഇരുപത്തിയഞ്ചിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. സംഘം ഏറെനാളായി സ്ഥലത്ത് പെണ്‍വാണിഭം നടത്തിവരികയായിരുന്നു. കൂടുതല്‍ പേര് സംഘത്തിലുള്ളതായും ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി വീടുവിട്ട നാലു പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള തിരച്ചലാണ് പെണ്‍വാണിഭ സംഘത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്. പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടതായുള്ള സംശയത്തെ തുടര്‍ന്നാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ കാണാതായവരെ കണ്ടെത്താനായിട്ടില്ല. ഉന്നത ബന്ധമുള്ള സെക്സ് റാക്കറ്റ് ആണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
മിന്നല്‍ റെയ്ഡില്‍ സെക്സ് റാക്കറ്റിലെ പെണ്‍കുട്ടിയടക്കം ആറുപേര്‍ അറസ്റ്റില്‍
0
Share.