കോലാറില്‍ ആശുപത്രിക്കകത്ത് പ്രസവിക്കാന്‍ ഇടം കിട്ടാതെ, പൂര്‍ണഗര്‍ഭിണിയായ യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ച സംഭവം ഇതിന് ഒരുദാഹരണം മാത്രമാണ്. ആശപപത്രിക്ക് പുറത്തായ യുവതി സ്വകാര്യ ആശുപത്രിയുടെ മുറ്റത്തെ ഒരു മരത്തിനടിയിലാണ് പ്രസവിച്ചത്. വ്യാഴാഴ്ച നരസിംഹ രാജ ആശുപത്രിയില്‍ നിന്നാണ് ഭാഗ്യമ്മ എന്ന ഗര്‍ഭിണിയെ പുറത്താക്കിയത്. ബംഗാര്‍പേട്ട് താലൂക്കിലെ കരമനഹള്ളി സ്വദേശിനിയാണ് ഭാഗ്യമ്മ. ഇവിടെ പ്രസവിച്ചാല്‍ അമ്മയ്ക്കും കുട്ടിക്കും മതിയായ ശുശ്രൂക്ഷ കിട്ടില്ല എന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ഭാഗ്യമ്മയെ പുറത്താക്കിയത്. ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാഗ്യമ്മയെ വ്യാഴാഴ്ച പുറത്താക്കുകയായിരുന്നു. നരസിംഹ രാജ ആശുപത്രിയില്‍ നിന്നും പറഞ്ഞയച്ച ഭാഗ്യമ്മയെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പേ ഭാഗ്യമ്മയ്ക്ക് പ്രസവ വേദന തുടങ്ങി. ആശുപത്രി മുറ്റത്ത് വെച്ച് ഭാഗ്യമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ഭാഗ്യമ്മയെയും കുഞ്ഞിനെയും സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ആവശ്യമായ ശുശ്രൂക്ഷകള്‍ നല്കി.
ആശുപത്രിയില്‍ ഇടമില്ല, യുവതി മുറ്റത്തെ മരത്തിനടിയില്‍ പ്രസവിച്ചു
0
Share.