തിരുവനന്തപുരം – മക്കള്‍ രാഷ്ട്രീയത്തെ പടിക്ക് പുറത്താക്കി അരുവിക്കരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആധിപത്യം സ്ഥാപിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചു.
മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്തത് കാര്‍ത്തികേയനാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് താക്കീതായി അരുവിക്കരയില്‍ ശബരിനാഥിന്റെ ജൈത്രയാത്ര ജനഹൃദയങ്ങള്‍ കവര്‍ന്നു കഴിഞ്ഞു. അരുവിക്കരയില്‍ എതിര്‍സ്ഥാനാര്‍ത്ഥികളുടെ കുപ്രചരണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രചാരണൺ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീജയസാധ്യതയുടെ കാഹളം ഉണര്‍ത്തുകയായിരുന്നു. ഓരോ മുക്കിലും മൂലയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു അനുകൂലമായ മുദ്രാവാക്യങ്ങളും പിന്തുണയും തുടരെത്തുടരെ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയും അത് ഏറ്റെടുത്തു. പ്രചാരണം നടത്തുകയായിരുന്നു. യുഡിഎഫ് മന്ത്രിമാരുടെ പേരിലുള്ള അഴിമതിയാരോപണങ്ങള്‍ക്ക് കഴന്പില്ലെന്ന് വിജിലന്‍സ് പ്രഖ്യാപിച്ചതോടെ ആ അധ്യായവും അടയുകയായിരുന്നു. ഇതോടെ അരുവിക്കരയില്‍ യുഡിഎഫിനെ എതിരെയുള്ള അഴിമതിയാരോപണം ആവിയായി അന്തരീക്ഷത്തില്‍ ലയിക്കുകയായിരുന്നു. ഇത് യുഡിഎഫിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആധിപത്യം സ്ഥാപിക്കുന്നതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കയ്യടക്കിയിരുന്ന ചില പഞ്ചായത്തുകള്‍ യുഡിഎഫിലേക്ക് മറിഞ്ഞതും അവര്‍ക്ക് കാറ്റനുകൂലമാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തെ ചുവട് പിടിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം ശക്തിപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രചാരണ കാലത്തുണ്ടായിരുന്ന പ്രശ്നങ്ങള്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്, ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് കെ.എസ്.യു നേതാക്കളേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും നേരിട്ടുകണ്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സുഗമമായ പ്രചാരണത്തിന് വഴിയൊരുക്കുകയായിരുന്നു. അതിന്റെ ഫലമാണ് അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നുപെട്ടത്. സഹതാപതരംഗമോ, മക്കള്‍ രാഷ്ട്രീയമോ സ്പര്‍ശിക്കാതെ ശബരീനാഥിനെ അരുവിക്കരയില്‍ വോട്ടര്‍മാര്‍ അംഗീകരിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ അദാലത്ത് ശൈലിയില്‍ അരുവിക്കരയിലെ വോട്ടര്‍മാരെ സന്ദര്‍ശിക്കുകയും തൊഴിലാളികളുടെ വീടുകളില്‍ നിന്നും ഭക്ഷണൺ കഴിക്കുകയും ചെയ്തത് ജനങ്ങളില്‍ കൗതുകം ഉയര്‍ത്തുകയായിരുന്നു. ഇവയെല്ലാം കോണ്‍ഗ്രസ്സിന് വോട്ടായി മാറുകയായിരുന്നു. ഇത് പ്രതിപ്ക്ഷ സ്ഥാനാര്‍ത്ഥികളിലും നേതാക്കളിലും അങ്കലാപ്പാ സൃഷ്ടിച്ചിരിക്കുകയാണ്. അച്ചുതാനന്ദന്റെ പ്രകടനങ്ങളൊന്നും അരുവിക്കരയില്‍ ഏശിയിട്ടില്ലെന്നതിന് തെളിവാണ് കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമെന്ന് നേതാക്കള്‍ വിലയിരുത്തിയത്. അതുപോലെ ഘടകകക്ഷികളില്‍ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത് ആര്‍എസ്പി. നേതാവ് പ്രേമചന്ദ്രന് എം.പിയാണ്. അതിന്റെ പ്രഭാവം അരുവിക്കരയില്‍ അലതല്ലുകയാണ്. അതേസമയം എം.പി. വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം കോണ്‍ഗ്രസ്സിനോടുള്ള പകവീട്ടലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഇത് യുഡിഎഫ് നേതാക്കളില്‍ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്. ഈ രീതിയിലുള്ള അസ്വസ്ഥത ഇല്ലാതാക്കുവാന്‍ കെ.പി.സി.സി. പ്രസിഡന്റും വീരേന്ദ്രകുമാറും തമ്മില്‍ ബന്ധപ്പെട്ടതായി അറിയുന്നു. ഇതോടെ ആ ഭാഗത്തു നിന്നുള്ള അതൃപ്തിയും ഇല്ലാതായിട്ടുണ്ട്. ഇതോടെ അരുവിക്കരയില്‍ കോണ്‍ഗ്രസ് തന്റെ ആധിപത്യം സ്ഥാപിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം വരിക്കുമെന്ന ആഹ്ലാദത്തോടെ നേതാക്കള്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയുമാണ്. വിജയം തങ്ങള്‍ക്ക് സുനിശ്ചിതം എന്ന് മുദ്രാവാക്യം അരുവിക്കര മണ്ഡലത്തില്‍ പ്രതിഫലിക്കുന്നതും കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
– ഒബ്സര്‍വര്‍