പിസി ജോര്ജിനെ പുറത്താക്കുമെന്ന് ആന്റണി രാജു

0

പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് നിന്ന് പുറത്താക്കാന്‍ നീക്കം. മുന്‍ ചീഫ് വിപ്പും മുതിര്‍ന്ന നേതാവുമായ പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. അരുവിക്കരയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ആന്റണി രാജു ആരോപിച്ചു.ഞായറാഴ്ച കൊച്ചിയില്‍ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും ജോര്‍ജിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്റ്റിയറിംഗ്കമ്മിറ്റിയില്‍ ധാരണയാകും.അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണി എന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിന്റെ രീതി അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകന് ചേരുന്നതല്ല. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന്ഉയരുന്ന പൊതുവികാരമാണ് ജോര്‍ജിനെ പുറത്താക്കുക എന്നതെന്നും ആന്റ്ണി രാജു വ്യക്തമാക്കി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്. സസ്‌പെന്‍ഷന്‍ കാലത്തും പി.സി അച്ചടക്കലംഘനം തുടരുകയാണെന്ന് ആന്റണി രാജു പ്രതികരിച്ചു.ഇപ്പോള്‍ പക്ഷേ പുറത്താക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് സമീപനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു..

Share.

About Author

Comments are closed.