ബാര്‍ കോഴേ കേസില്‍ അബ്കാരികളില് നിന്ന് കോഴ വാങ്ങിയിട്ടില്ലെന്നു പറയുന്ന ആരോപണ വിധേയരായ മന്ത്രിമാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോഴ കൊടുത്തെന്നു പറയുന്നവരുടെ നുണ പരിശോധനാഫലം കോടതി അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് നുണ പരിശോധന എന്ന പ്രഹസനം നടത്തുന്നത്. അത് അനാവശ്യമായ ധൂര്‍ത്തും സമയനഷ്ടത്തിനും മാത്രമേ ഉപകരിക്കൂ എന്ന് സമിതി അഭിപ്രായപ്പെട്ടു.
കോഴ – മന്ത്രിമാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം
0
Share.