തിരു – യു.ഡി.എഫ്. സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് ബാര്‍ വ്യവസായി ബിജുരമേഷ് കെ.എം. മാണിക്കെതിരെ ബാര്‍കോഴയുമായി എത്തിയതോടുകൂടിയാണ് കേരള രാഷ്ട്രീയത്തിലെ സംഭവപരന്പരകള് രൂക്ഷമായത് കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണവും പ്രതിപക്ഷ സമരവും കേരള നിയമസഭ പ്രക്ഷുബ്ധമാക്കിയത്. നിയമസഭയിലെ കയ്യാംകളിയും വാക്ക് പോരും കടിപിടിയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നും യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ് ആദ്യമായി അഴിമതി ആരോപണവുമായി രംഗത്ത് വന്നതിനു പിന്നാലെയാണ്. കേരള സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് രംഗത്ത് വന്നത് അഴിമതിക്കെതിരെയുള്ള പോരാട്ടവുമായിയാണ്. പി.സി. ജോര്‍ജ്ജ് രംഗത്ത് വന്നത് ബാര്‍കോഴ വിഷയവും സരിതാ നായരുടെ കത്തും കേരള സര്‍ക്കാരിനെ തലവേദന സൃഷ്ടിച്ചും അഴിമതിക്കെതിരായ പോരാട്ടവുമായി ഇറങ്ങിത്തിരിച്ച പി.സി. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റി നിര്ത്തുകയുൺ ചെയ്തു. ഇതോടുകൂടി യു.ഡി.എഫ്. സര്‍ക്കാരിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനും (എം) തലവേദന തുടങ്ങുകയും ചെയ്തു. കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ പി.സി. ജോര്‍ജ്ജിനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കെ.എം. മാണിക്കെതിരെയും ജോസ് കെ. മാണിക്കെതിരെയും അഴിമതി ആരോപണവുമായി പി.സി. ജോര്‍ജ്ജ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ആദ്യം അഴിമതി ആരോപണങ്ങളുമായെത്തിയ കേരള കോണ്‍ഗ്രസ് (ബി) ബാലകൃഷ്ണപിള്ള യു.ഡി.എഫില്‍ നിന്ന് രാജിവച്ചു. സരിതാ എസ്. നായരുടെ കത്ത് പുറത്തു വന്നതോടുകൂടി വീണ്ടും യു.ഡി.എഫില്‍ ചര്‍ച്ചകള്‍ക്ക് കളമൊരുക്കി. കത്തിന്റെ ഉള്ളടക്കങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറാ കണ്ണുകളിലൂടെ പുറം ലോകം അറിഞ്ഞു. ഇതോടെ പല ഉന്നതരുടെയും പേരുകള്‍ പുറത്തു വന്നു. കേരള രാഷ്ട്രീയത്തിലെ സംഭവപരന്പരകള് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും രാഷ്ട്രീയ കേരളത്തിലെ ഉന്നതരും മുഖ്യമന്ത്രിയും പ്രതികരണ ശേഷിയില്ലാതെ മൗനം പാലിക്കുന്നതും രാഷ്ട്രീയ കേരളത്തിന് അപമാനമാണ്
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – ഇന്ദു ശ്രീകുമാര്‍