വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കണം

0

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അഥവാ ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ എന്നതിന്‍റെ നിര്‍വ്വചനം ഒരേ റാങ്കില്‍ സേവനകാലാവധി കഴിഞ്ഞ് വിരമിക്കുന്ന എല്ലാ വിമുക്ത ഭടന്മാര്‍ക്കും വിരമിക്കല്‍ തീയതി നോക്കാതെ തന്നെ ഒരേ പെന്‍ഷന്‍ നല്‍കുകയും അത് പില്‍ക്കാലത്ത് പെന്‍ഷന്‍ വര്‍ദ്ധനവ് അനുസരിച്ച് മുന്‍പെന്‍ഷന്‍കാര്‍ക്കും സ്വാഭാവികമായി ബാധകമാക്കുകയും വേണം.  ഉദാഹരണത്തിന് 1980 ല്‍ 20 വര്‍ഷം സേവനം ചെയ്ത് വിരമിച്ച ഒരു ഹവില്‍ദാര്‍ ഭടന്‍റെ പെന്‍ഷനെക്കാള്‍ കുറവാണ്. അതുപോലെ തന്നെ 1980 ല്‍ വിരമിച്ച ഒരു മേജര്‍ ജനറല്‍ റാങ്കിലുള്ള ഒരു വിമുക്തഭടന്‍റെ പെന്‍ഷന്‍ 2014 ല്‍ വിരമിച്ച ഒരു കേണല്‍ റാങ്കിലുള്ള വിമുക്തഭടനെക്കാള്‍ വളരെ കുറവാണ്.  ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്. തന്നെയുമല്ല ഒരു സൈനികന്‍ വിശേഷിച്ചും സൈന്യത്തിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള സിപോയി 15-17 വര്‍ഷം കാലാവധി കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുിന്നു. ആ സൈനികന്‍റെ സേവനകാലത്തില്‍ അദ്ദേഹത്തിന് ഒന്നേ രണ്ടോ പേ കമ്മീഷന്‍റെ ആനുകുല്യം മാത്രമാണ് ലഭ്യമാകുന്നത്. അതേസമയം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഇതര ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ സേവനം ചെയ്യുന്ന ഒരു വ്യക്തിക്ക് 60 വയസ്സുവരെ സേവനം ചെയ്യാം. അദ്ദേഹത്തിന് തന്‍റെ സേവനകാലാവധിയില്‍ മൂന്നോ നാലോ പേ കമ്മീഷന്‍റെ ആനുകുല്യം ലഭിക്കും. സിപോയി റാങ്കില്‍ ഉള്ള ഒരു സൈനികന്‍ 35-37 വയസ്സില്‍ പിരിച്ചുവിടപ്പെടുന്നു. അന്ന് അദ്ദേഹത്തിന് കുടുംബത്തിന്‍റെ എല്ലാ ചുമതലയും ഉള്ള സമയമാണ്. എന്നാല്‍ ആ വിമുക്തഭടന് പിന്നെയും 25 വര്‍ഷക്കാലം സേവനം ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിരിക്കും. പക്ഷെ അദ്ദേഹത്തെ നിഷ്കരുണം തെരുവീഥിയിലേക്ക് ഒരു ജോലിയും കൊടുക്കാതെ തള്ളിവിടുകയാണ് ഇന്ന് സര്‍ക്കാരുകള്‍ ചെയ്യുന്നത്. അങ്ങനെ വന്ന ഒരു ആവശ്യമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. വിമുക്തഭടന്മാരില്‍ 85ശതമാനത്തോളം ഇത്തരക്കാരാണ്.

Share.

About Author

Comments are closed.