നഗ്നചിത്രങ്ങള് പ്രചരിപ്പിച്ചു, മിസ് സിംബാവെയ്ക്ക് സ്ഥാനം നഷ്ടമായി

0

നഗ്നചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് സിംബാവെ സുന്ദരിയ്ക്ക് സൗന്ദര്യപ്പട്ടം നഷ്ടമായി. മിസ് സിംബാവെയായി തിരഞ്ഞെടുക്കപ്പെട്ട എമിലി കചോട്ടെ (25)യ്ക്കാണ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായത്. മത്സരത്തില്‍ റണ്ണറപ്പായ ഗ്രേസ് മുതാമ്പുവിന് അധികൃതര്‍ മിസ് സിംബാവെ പട്ടം നല്‍കിയ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും എമിലിയ്ക്ക് നഷ്ടമായി. മത്സരത്തിന്റെ നിമയങ്ങള്‍ അനുസരിച്ച് എമിലിയുടെ നഗ്‌നത മറ്റ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെടാന്‍ അനുമതിയില്ല .എന്നാല്‍ ഈ നിയമമാണ് ലംഘിയ്ക്കപ്പെട്ടത്. തന്റെ കാമുകന് അയച്ച നഗ്ന ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് എമിലി വ്യക്തമാക്കി .. മത്സരാര്‍ത്ഥികള്‍ക്ക് കടുത്ത അച്ചടക്കം വേണമെന്ന് നിഷ്‌കര്‍ഷിയ്ക്കുന്ന പേഗന്റ് ബോര്‍ഡ് ചെറിയ അച്ചടക്ക ലംഘനത്തിനും കടുത്ത ശിക്ഷ നല്‍കാറുണ്ട് ..

Share.

About Author

Comments are closed.