‘റെസ്റ്റ്ലെസ്സിലും’ അപകടംനിരോധിച്ചു

0

എല്ലാതരം ഭക്ഷ്യ വസ്തുക്കളും കടുത്ത പരിശോധനകളെ നേരിടുകയാണ്. എനര്‍ജി ഡ്രിങ്ക് ആയ ‘റെസ്റ്റ്‌ലസ്’ ആണ് ഒടുവില്‍ കുടുങ്ങിയത്. ഇതിന്റെ ഉത്പാദനവും വിപണനവും എല്ലാം ഉടന്‍ നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റ് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ജിന്‍സെങും കഫീനും ചേര്‍ന്നുള്ള പ്രത്യേക കൂട്ട് ആണ് റെസ്റ്റ്‌ലസ്സിന് പണികൊടുത്തത്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കണ്ടെത്തല്‍. പുഷ്പം ഫുഡ് ആന്റ് ബീവറേജസ് ആണ് ഇതിന്റെ ഉത്പാദകര്‍. 2013 ഓഗസ്റ്റിലാണ് ‘റെസ്റ്റ്‌ലെസ്’ വിപണിയലെത്തുന്നത്. ആ വര്‍ഷം ഡിസംബറില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ(എസ്എസ്എസ്എഐ) ഇവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് എന്‍ഒസി നല്‍കിയിരുന്നു. എന്നാല്‍ 2014 ജനുവരിയില്‍ ആണ് ജിന്‍സെങിന്റേയും കൊഫീന്റേയും പ്രത്യേക അളവിലുള്ള കൂട്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. അപ്പോള്‍ തന്നെ ആ ഘടകങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. റെസ്റ്റ്‌ലെസ്സിന് മാത്രമല്ല ഇപ്പോള്‍ പിടി വീണിരിയ്ക്കുന്നത്. എനര്‍ഡി ഡ്രിങ്കുകളാണ് മോണ്‍സ്റ്റര്‍, സിംഗ്, ക്ലൗഡ് 9 എന്നിവയുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.