പരസ്യമായി ചുംബിച്ച അറബി കോടതിയില്

0

ചില സമയങ്ങളില്‍ ചില സ്‌നേഹ പ്രകടനങ്ങള്‍ വല്ലാതെ തെറ്റിദ്ധരിയ്ക്കപ്പെടും. മധ്യവയസ്‌ക്കയായ സ്ത്രീയെ അമ്മയോപോലെ കരുതി കൈയ്യില്‍ ചുംബിച്ച അറബിയ്ക്കാണ് സ്‌നേഹ പ്രകടനം പൊല്ലാപ്പായി കോടതി കയറേണ്ടി വന്നത്. അമ്മയെപ്പോലെ കരുതിയാണ് അറബി സ്ത്രീയെ ചുംബിച്ചതെങ്കിലും സ്ത്രീയുടെ ഭര്‍ത്താവ് കോടതിയെ സമീപിയ്ക്കുകയായിരുന്നു. തന്റെ ഭാര്യയോട് അറബി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് ജീവനക്കാരനായ അറബി സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി മധ്യവയസ്‌ക്കയെ ചുംബിച്ചത്. ദുരുദ്ദേശത്തോടെയല്ല താന്‍ സ്ത്രീയെ ചുംബിച്ചതെന്ന് യുവാവ് കോടതിയിലും ആവര്‍ത്തിച്ചു . ഒട്ടേറെ അതിഥികളും ജീവനക്കാരും നോക്കി നില്‍ക്കെയാണ് താന്‍ ചുംബിച്ചെതെന്നും ഒരിയ്ക്കലും ദുരുദ്ദേശപരമായിരുന്നില്ല തന്റെ ചുംബനമെന്നും യുവാവ് പറഞ്ഞു. അതേ സമയം യുവാവിന്റെ പെരുമാറ്റം അസഹനീയമായിരുന്നെന്നും തങ്ങളെ അപമാനിയ്ക്കുന്ന തരത്തിലായിരുന്നെന്നും സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു . സ്ത്രീയുടെ ഭര്‍ത്താവ് വിദേശിയാണെന്നും അതിനാല്‍ തന്നെ ചുംബനത്തെ അദ്ദേഹം തെറ്റിദ്ധരിയ്ക്കുകയായിരുന്നുവെന്നും അറബി പറയുന്നു.

Share.

About Author

Comments are closed.