ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സംസ്കൃത ചലച്ചിത്രം

0

നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ സംസ്കൃത ചലച്ചിത്രം നിര്‍മ്മിക്കപ്പെടുന്നു.  പ്രശസ്ത സംവിധായകനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് മങ്കരയാണ് ഇത്തരമൊരു സംരംഭത്തിന് മുതിരുന്നത്.  ബേബി മാത്യു സോമതീരമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന മൂന്നാമത്തെ സംസ്കൃത ചലച്ചിത്രമാണ് ഇത്. പ്രിയമാനസം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംസ്കൃതഭാഷയുടെ പ്രചരണാര്‍ത്ഥവും കേരളത്തില്‍ എന്നത്തേയും മികച്ച കാല്പനിക ആട്ടക്കഥയായ നളചരിതത്തിന്‍റെ കര്‍ത്താവ്  ഉണ്ണായിവാര്യരെ  അവതരിപ്പിക്കുന്നതിനുമാണ്. നളചരിതം കാലങ്ങളിലൂടെ കടന്നുവന്നെങ്കിലും ഉണ്ണായിവാരിയര്‍ക്ക് യുക്തമായ ഒരു സ്മാരകമോ അദ്ദേഹത്തിന്‍റെ അവശേഷിപ്പുകള്‍ നമുക്ക് സൂക്ഷിക്കാനോ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ലോകത്താകമാനം കടന്നുവെങ്കിലും ഉണ്ണായിവാരിയര്‍ക്ക് യുക്തമായ ഒരു സ്മാരകമോ അദ്ദേഹത്തിന്‍റെ അവശേഷിപ്പുകള്‍ നമുക്ക് സൂക്ഷിക്കുവാനോ കഴിഞഅഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ലോകത്താകമാനം ഈ ചിത്രത്തിലൂടെ ഉണ്ണായിവാര്യര്‍ എന്ന കവിയേയും സംസ്കൃത ഭാഷയേയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചിത്രമൊരുക്കുന്നത്. ജി.വി. അയ്യര്‍ നിര്‍മ്മിച്ച ശങ്കരാചാര്യ, ഭഗവത്ഗീത എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ മൂന്നാമതൊരു സംസ്കൃതചിത്രം ഇപ്പോള്‍ മാത്രമാണ് നിര്‍മ്മിക്കപ്പെടുന്നത്. നളചരിതരചനാകാലത്ത് വാരിയര്‍ അനുഭവിച്ചേക്കാവുന്ന അന്തഃസംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഇരിങ്ങാലക്കുടയില്‍ ജനിക്കുകയും തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ വച്ച് നളചരിതം എഴുതുകയും തിരിച്ച് വീണ്ടും ഇരിങ്ങാലക്കുടയിലെത്തി മരിക്കുകയും ചെയ്തു എന്ന ഏകദേശ രൂപം മാത്രമേ ഉണ്ണായിവാരിയരെക്കുറിച്ചുള്ളൂ.  നളചരിതത്തിന്‍റെ താളിയോലയും 1752 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നളചരിതം ആദ്യമായി അവതരിപ്പിച്ചു എന്ന വിവരവും മാത്രമേ ഉറപ്പായി നമുക്ക് കിട്ടിയിട്ടുള്ളൂ.  നളചരിതത്തിലെ എല്ലാ വേഷങ്ങളും ഈ ചിത്രത്തിലുണ്ട്. എഴുത്തുകാരനെ, എഴുതുന്നതിനും മുന്പും പിന്പും അയാളുടെ കഥാപാത്രങ്ങള്‍ എങ്ങിനെ വേട്ടയാടുന്നു എന്നത് നളചരിത രചനയെ മുന്‍നിര്‍ത്തി ചിത്രീകരിക്കുകയാണ് പ്രിയമാനസത്തിലൂടെ

കഥകളി ഗ്രാമമായ വെള്ളിനേഴിയിലും കഥകളിയുടെ ഈറ്റില്ലമായ ഒളപ്പമണ്ണ മനയിലും പരിസരത്തുമായി ജൂലൈ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് വിനോദ് മങ്കരയാണ്.

പ്രശസ്ത സിനിമാ ടിവി നടനായ രാജേഷ് ഹെബ്ബാര്‍ ആണ് ഉണ്ണായിവാരിയരെ അവതരിപ്പിക്കുന്നത്. പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകിയും കന്നഡ അഭിനേത്രിയുമായ പ്രതീക്ഷകാശിയാണ് നായിക. പ്രശസ്ത ഭരതനാട്യം നര്‍ത്തകിയായ മീര ശ്രീനാരായണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോമ ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്‍റെ സംഗീതം ശ്രീവല്‍സന്‍ ജെ. മേനോനും ചമയം പട്ടണം റഷീദും, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയനും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ശംഭുശര്‍മ്മയും നൃത്തസംവിധാനം പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനനും നിര്‍വ്വഹിക്കുന്നു. പ്രശസ്ത കഥകളി ഗായകനായ കോട്ടയ്ക്കല്‍ മധുവിന്‍റെ നേതൃത്വത്തിലാണ് കഥകളി പദങ്ങളൊരുങ്ങുന്നത്. സിനിമാ രംഗത്തെ പ്രമുഖരായിരിക്കും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന്‍റെ പൂജ ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ നടക്കും.

Share.

About Author

Comments are closed.