ട്രോളിംഗ് നിരോധനം: സൗജന്യ റേഷന് അനുവദിച്ചു

0
ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഫലമായി തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ജൂലൈ 31 വരെ സൗജന്യ റേഷന്‍ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. ബോട്ടുതൊഴിലാളികള്‍ക്കും ഹാര്‍ബറിലെ തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ബോട്ടുതൊഴിലാളികളും അനുബന്ധതൊഴിലാളികളും പ്രതേ്യകം പ്രതേ്യകം അപേക്ഷാഫോമില്‍ അപേക്ഷിക്കണം. ഫോറം അതത് മത്സ്യ ഭവനുകളിലും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്റെ ഓഫീസിലും സൗജന്യമായി ലഭിക്കും. ബോട്ട് തൊഴിലാളികള്‍ ബോട്ടുടമയുടെ ശുപാര്‍ശയും ഹാര്‍ബര്‍ തൊഴിലാളികള്‍ ബന്ധപ്പെട്ട ഹാര്‍ബര്‍ ഉദേ്യാഗസ്ഥന്റെ ശുപാര്‍ശയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് സൗജന്യ റേഷന്‍ ലഭിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും എ പി എല്‍, ബി പി എല്‍, എ എ വൈ വ്യത്യാസമില്ലാതെ ഈ വര്‍ഷവും സൗജന്യ റേഷന്‍ ലഭിക്കും. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. അര്‍ഹരായവര്‍ അപേക്ഷ മത്സ്യ ഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2792850 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

 

Share.

About Author

Comments are closed.