സംവരണനിഷേധം ഭരണഘടനാവിരുദ്ധം – കെ രാമന്‍കുട്ടി

0

പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ തിരിമറികളും ഒളിച്ചുകളിയും നടത്തുന്ന നിരവധി സ്ഥാപനങ്ങളില്‍ കുറ്റകരമായ നീതി നിഷേധത്തിന് കെ.എസ്.ഐ.ഡി.സി. ഏറെ മുന്നിലാണെന്ന് ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി എസ്.ടി. ഓര്‍ഗനൈസേഷന്‍സ് കേരള പ്രസിഡന്‍റും സീനിയര്‍ ദലിത് ദേശീയ നേതാവുമായ കെ. രാമന്‍കുട്ടി പരാതിപ്പെട്ടു. പൂര്‍ണ്ണമായും ഗവണ്‍മെന്‍റ് ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന കെ.എസ്.ഐ.ഡി.സിയില്‍ താഴെ തട്ടിലുള്ള നിയമനങ്ങള്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനാണു നടത്തുന്നതെന്നും അതില്‍ സംവരണം പാലിക്കുന്നുണ്ടെന്നും പ്രചരിപ്പിച്ചുകൊണ്ട് ജനറല്‍ മാനേജര്‍ എക്സിക്യൂട്ടീവ് ഡയറ്കട്ര‍ വരെയുള്ള ഉയര്‍ന്ന തസ്തികകളില്‍ നേരിട്ടു നിയമനം നടത്തി രാമന്‍കുട്ടി ആരോപിച്ചു.  ഹൈക്കോടതിയെയും നിയമസഭാ കമ്മിറ്റിയേയും പട്ടികജാതി കമ്മീഷനെയും വിദഗ്ദ്ധമായി സ്വാധീനിച്ച് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും, അതുവഴി പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം അട്ടിമറിക്കാനും കെ.എസ്.ഐ.ഡ‍ി.സി. യിലെ ഉന്നതര്‍ ശ്രമിച്ചു വരുന്നതായും അദ്ദേഹം ആരോപിച്ചു.

Share.

About Author

Comments are closed.