സന്നദ്ധ രക്തദാനത്തെക്കുറിച്ചുള്ള ദേശീയ തല ഷോര്‍ട്ട് ഫിലിം മത്സരം

0

സന്നദ്ധ രക്തദാനത്തെക്കുറിച്ചുള്ള ദേശീയ തല ഷോര്‍ട്ട് ഫിലിം മത്സരം

രക്തദാനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഫ്രണ്ട്സ് ടു സപ്പോര്‍ട്ട് സംഘടനയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ഫ്രണ്ട്സ ടു സപ്പോര്‍ട്ട് സംഘടനയുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു.  ഇത് ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള ജനങ്ങളില്‍ സന്നദ്ധരക്തദാനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി സംഘടിപ്പിക്കുന്നു.  രജിസ്ട്രേഷന്‍ ലോക രക്തദാന ദിനാചരണമായ ജൂണ്‍ 14 ന് ആരംഭിക്കുന്നതാണ്.  ജൂറിയില്‍ ചലചിത്ര രംഗത്തെ പ്രമുഖരായ പ്രഭുദേവ, നാനി (ഈച്ച ഫെയിം) എന്നിവര്‍ ഉള്‍പ്പെടുന്നു.

കേരളത്തില്‍ ഈ മത്സരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഹെല്‍ത്ത് സെക്രട്ടറിയായ ശ്രീ ആയുഷ് എൺ ബീന ഐ.എഎസ് എന്നിവരാണ് നടത്തുന്നത്.  പ്രമുഖ അതിഥികളില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടര്‍ സഫീറുളഅള കമറത്തുള്ളയും ഉള്‍പ്പെടുന്നു. ഉദ്ഘാടനം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടുന്നു.

ഫ്രണ്ട്സ് ടു സപ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ രക്തദാന സംഘടനയായി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, യമന്‍ എന്നിവിടങ്ങളിലൂടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പ്രവര്‍ത്തിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ബ്ലഡ് ബാങ്കുകളിലേക്ക് ഓടാതെ, സന്നദ്ധ രക്തദാനാതാക്കളെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ചില സുഹൃത്തുക്കള്‍ നവംബര്‍ 14 2005 നാണ് ആരംഭിച്ചത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ഫ്രണ്ട്സ് ടു സപ്പോര്‍ട്ടില്‍ 1,50,000 ല്‍ കൂടുതല്‍ രക്തദാതാക്കള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  വെബ്സൈറ്റിലൂടെ രണ്ട് ലക്ഷത്തില്‍ക്കൂടത്ല‍ രക്തദാനങ്ങള്‍ നടത്തിയിട്ടുണ്ട്.

കേരളത്തില്‍ പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ നടത്തിയിരുന്നു. വെബ്സൈറ്റിനുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും കേരളത്തില്‍ നിന്നുതന്നെയാണ് വികസിപ്പിച്ചിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.friendstosupport.org/shortfilm എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Share.

About Author

Comments are closed.