രക്തദാനത്തിന് യുവജനങ്ങള് മുന്നോട്ടു വരണം: ജില്ലാ കളക്ടര്

0
രക്തം ദാനം ചെയ്യുന്നതിന് യുവതലമുറ മുന്നോട്ടു വരണമെന്നും അതൊരു ആരോഗ്യകരമായ ജീവിതശൈലിയാക്കണമെന്നും ജില്ലാ കളക്ടര്‍ യു.വി.ജോസ് അഭിപ്രായപ്പെട്ടു. രക്തദാന ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, എസ്.എച്ച്.മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എച്ച്.മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം അധ്യക്ഷത വഹിച്ചു. മൂന്നു മാസത്തിലൊരിക്കലുള്ള തുടര്‍ച്ചയായ രക്തദാനം സുരക്ഷിതവും ആരോഗ്യദായകവുമാണ്. ഇത് രാജ്യത്തിന്റെ രക്ത സുരക്ഷയ്ക്ക് അനുപേക്ഷണീയവുമാണ്- ചടങ്ങില്‍ പങ്കെടുത്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് പറഞ്ഞു. എസ്.എച്ച്.മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന 55 പേര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു. ജില്ലയില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് മികച്ച നേതൃത്വം നല്‍കിയ ഡോ. സപ്ന സനല്‍, തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി മേക്കര അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുധാ കുര്യന്‍, മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ റ്റി.സി.റോയ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ രാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി മൈക്കിള്‍, ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് ജോസഫ്, പിറ്റിഎ പ്രസിഡന്റ് രാജു ആലപ്പാട്ട്, പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബു തെക്കേമറ്റം, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ്യുഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Share.

About Author

Comments are closed.