സ്മൈല്‍ ഇന്ത്യ 2020 വിദ്യാഭ്യാസ പദ്ധതിയുടെ ദേശീയ വാക്കത്തോണ്‍ ഓഗസ്റ്റ് 15 ന്

0

തിരുവനന്തപുരം – ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എഡ്യൂക്കേഷനും ആസ്ട്രേലിയലിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംഗാരു സെന്‍റര്‍ ഫോര്‍ എക്സലന്‍സും സംയുക്തമായി സ്മൈല്‍ ഇന്ത്യ 2020 എന്ന പേരില്‍ സമഗ്ര മാതൃകാ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.
പൊതുവി്ദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 5 വര്‍ഷ കാലയളവില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാലയങ്ങളിലാണ് നടപ്പിലാക്കുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സന്നദ്ധസംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ ഓരോ ജില്ലകളിലും നടത്തുന്ന ക്ലിനിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.
കേരളത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്ക ജില്ലയായിരുന്ന മലപ്പുറം ജില്ലയിലെ അഞ്ച് പൊതുവിദ്യാലയങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടക്കം കുറിച്ചിരിക്കുന്നത്. കൊണ്ടോട്ടിക്കടുത്ത നെടിയിരിപ്പ് പഞ്ചായത്തിലെ ദേവദാര്‍ യുപി സ്കൂളില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് സ്കൂളിന്‍റെ ഫീഡര്‍ സ്കൂളുകളായ ചോലമുക്ക് എ.എം.എല്‍.പി. സ്കൂള്‍, നെടിയിരിപ്പ് എഎംഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലും പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുതിരിപ്പറന്പ് ഗവ. യുപി സ്കൂളിലും മലപ്പുറത്തെ വെസ്റ്റ് കോടൂര്‍ എല്‍.പി. സ്കൂളിലും പെരുന്പടപ്പ് പഞ്ചായത്തിലെ വെന്നേരി ഹയര്‍ സെക്കന്‍ററി സ്കൂള്‍ പുന്നയൂര്‍കുളം എന്നിവിടങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ടമായി വയനാട്, പാലക്കാട് എന്നീ പിന്നോക്ക ജില്ലകളിലും അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അഞ്ച് മാതൃകാ പൊതുവിദ്യാലയങ്ങള്ല‍ അഞ്ച് കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര സ്കൂളാക്കി ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
ദേശീയതലത്തില്‍ മാതൃകയായ കേരളത്തിന്‍റെ തനത് വിദ്യാഭ്യാസ മോഡല്‍ സ്വകാര്യ പൊതുപങ്കാളിത്തത്തോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമിക സാമൂഹിക നിലവാരവും അന്താരാഷ്ട്ര മാതൃകയില്‍ ഇന്‍റര്‍നാഷണല്‍ അക്രഡിറ്റേഷനോട് കൂടിയ വിദ്യാലയങ്ങളാക്കി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്മൈല്‍ ഇന്ത്യ 2020 പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും യുവാക്കളേയും യുവതികളേയും അണിനിരത്തി 2015 ഓഗസ്റ്റഅ 15 ന് സ്വാതന്ത്ര്യദിനപുലരിയില്‍ രാവിലെ 7 മണി മുതല്‍ 8 മണിവരെ കലാ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെയും സെലിബ്രിറ്റികളുടേയും നേതൃത്വത്തില്‍ വാക്ക് ഫോര്‍ എ വൈറ്റല്‍ ഇന്ത്യ പ്രമേയത്തില്‍ വാക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുമെന്നും ഇതിനായി ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രോജക്ട് കോര്‍ജിനേറ്റര്‍മാരെ ജില്ലാടിസ്ഥാനത്തില്‍ നിയമിച്ചതായും സംഘാടകര്‍ തിരുവന ന്തപുരം പ്രസ്സ് ക്ലബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 85928 13331, 14441, 15551, 16661 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോ പി.കെ. നൗഷാദ് (ഡയറക്ടര്‍, ചേംബര്‍ ഓഫ് എഡ്യൂക്കേഷന്‍ ന്യൂഡെല്‍ഹി), റയാന്‍ ജെയിംസ് പീക്കാര്‍ഡ് (എക്സിക്യൂട്ടീവ് ഓഫീസര്‍, കംഗാരു സെന്‍റര്‍ ഫോര്‍ എക്സലന്‍സ്, സിഡ്നി – ആസ്ട്രേലിയ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.