അടൂര്‍ഭാസിയുടെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2015 മെയ് 14 മുതല്‍ 19 വരെ പ്രൊഫഷണല്‍ നൃത്തമത്സരവും മെയ് 20-ാം തീയതി നവാഗത ചലച്ചിത്ര പുരസ്കാരവും 7-ാമത് ടെലിവിഷന്‍ അവാര്‍ഡ് നിശയും തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അടൂര്‍ഭാസി സ്മാരക സിനിമാ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 7-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഹാസ്യം 25 തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. മെയ് 14 മുതല്‍ 19 വരെ ഡാന്‍സ് ഫെസ്റ്റിവെലും നടത്തുന്നു. കൂടാതെ കലാമണ്ഡലം സത്യഭാമയുടെ നേതൃത്ത്വത്തിലാണ് 3-ാമത് സോളോ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ജൂറി ചെയര്മാന് ബി. ഹരികുമാര്‍, ഡോ. പ്രദീപ് ജനറല്‍ സെക്രട്ടറി, രാജ്പൂര്‍ എം. പ്രസിഡന്റ്, ചെയര്മാന് എ. പ്രദീപ്, സെക്രട്ടറി രാജേഷ് എസ്.ആര്, രാജേഷ് വി. ട്രഷറര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അടൂര്‍ഭാസി സ്മാരക സിനിമാ-ടെലിവിഷന്‍ അവാര്‍ഡ് ഭാസ്യം – 25 പ്രഖ്യാപിച്ചു.
0
Share.