ആള്‍ കേരള ബില്‍ഡിംഗ് ഓണേഴ്സ് തിരു ജില്ലാ സമ്മേളനം

0

തിരുവനന്തപുരം – ആള്‍ കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂണ്‍ 16, 17 തീയതികളില്‍ നടക്കും. 16 ന് ജില്ലാ വിളംബരജാഥയും 17 ന് ജില്ലാ പ്രതിനിധി സമ്മേളനവും നടക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ക്കുള്ള ലൈഫ് മെന്പര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസലും സപ്ലിമെന്‍റ് പ്രകാശനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടോമി ഈപ്പനും നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം.എ. റഹീം അദ്ധ്യക്ഷത വഹിക്കും.

സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡി.സി.സി. പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, ബി.ജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് ബീമാപ്പളഅളി റഷീദ്, ശബ്ദതരംഗം എഡിറ്റര്‍ ഡോ. ആറന്മുള ഹരിഹരപുത്രന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, ചേന്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് റ്റി.സി. പോള്‍, ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ഇ.എം. നജീബ്, ഫര്‍ണീച്ചര്‍ വ്യവസായ സമിതി ജില്ലാ പ്രസിഡന്‍റ് വിനയചന്ദ്രന്‍ കുടപ്പനകുന്ന്, സ്വാഗതസംഘം ഭാരവാഹികളായ വി. മോഹന്‍ദാസ്, വി. സുധാകരന്‍, അമരവിള ഷാജി എന്നിവര്‍ പ്രസംഗിക്കും.

16 ന് രാവിലെ 9.00 മണിക്ക് പാറശാലയില്‍ നിന്നും തിരിക്കുന്ന ജില്ലാ ഹൈവേ വിളംബരജാഥ എ.റ്റി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.എ. റഹീം ജാഥ ക്യാപ്റ്റനും, വി. മോഹന്‍ദാസ്, വി സുധാകരന്‍, അമരവിള ഷാജി, ജോയി എബ്രഹാം, എം അബ്ദുല്‍ നാസര്‍, പി മനോഹരന്‍ എന്നിവര്‍ ജാഥാംഗങ്ങളുമായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കവിയരങ്ങില്‍ അശോക് കടന്പാട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ കവികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എം.എ. റഹീം, വി. മോഹന്‍ദാസ്, വി. സുധാകരന്‍, അമരവിള ഷാജി, അശോക് കടന്പാട്, ജോയി എബ്രഹാം, പി മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.