നീതി നിഷേധിക്കപ്പെട്ടവര്‍ അരുവിക്കരയില്‍

0

കേരളത്തില്‍ നിതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമസ്ഥാപനങ്ങളും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് പൊതുജനങ്ങള്‍ നീതി നിഷേധത്തിന്‍റെ രക്തസാക്ഷികളായി മാറുന്നു. അനന്തമായി നീളുന്ന കേസ് നടത്തിപ്പ്, അവിഹിതമായ ഇടപെടലുകള്‍, ഉദ്യോഗസ്ഥരുടെ ക്രൂരമായ നിസംഗത നിലപാടുകളും മനുഷ്യാവകാശ ലംഘനമായി മാറുകയാണ്. ദുരൂഹമരണങ്ങളും അവകാശ ലംഘനങ്ങളും സംബന്ധിച്ച കേസുകളുടെ അന്വേഷണം എങ്ങുമെത്തുന്നില്ല. ജനസേവന നിയമം, വിവരാവകാശനിയമ, തുടങ്ങിയ നിയമങ്ങളുടെ കാലത്തും സ്ഥിതി പഴയതുപോലെ തുടരുകയാണ്. ആലപ്പുഴ ജില്ലാ ജഡ്ജിയായിരുന്ന ബാബുരാജിന്‍റെ ദുരൂഹമായ ആത്മഹത്യ നടന്നിട്ട് 3 വര്‍ഷമായിട്ടും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുന്നില്ല. കൊല്ലം ജില്ലയിലെ ചിതറ അനീഷ് ലാലിന്‍റെ ദുരൂഹമരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തുന്നില്ല.

പാലക്കാട് ജില്ലയില്‍ മുക്കാലിയില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച ബെന്നി ദേവസ്യയുടെ മരണം ക്രൈം ബ്രാഞ്ചോ ഇതര ഏജന്‍സികളോ അന്വേഷണം ഏറ്റെടുക്കാതെ അന്വേഷണം പ്രഹസനമാക്കുന്നു.

അതുപോലെ തന്നെ നൂറ്റാണ്ടുകളായി കൈവശ രേഖയുള്ള ആലപ്പുഴ, ഹരിപ്പാട് വലിയഴീക്കല്‍ നിവാസികള്‍ക്ക് പട്ടയം നല്‍കുവാന്‍ കേരള ഹൈക്കോടതി വിധിച്ചിട്ടും വിധി നടപ്പാക്കാതെ സര്‍ക്കാര്‍ അനീതി കാട്ടുകയാണ്.

പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ക്ക് മൂക്കു കയറിടുവാന്‍ സര്‍ക്കാരിനാവുന്നില്ല. ചേര്‍ത്തല മാക്കേകടവ് ദേശത്ത് സിലിക്ക മണല്‍ വന്‍തോതില്‍ ഖനനം നടത്തി കൊണ്ടുപോകുന്നത് സര്‍ക്കാര്‍ നോക്കുകുത്തി പോലെ നോക്കി നില്‍ക്കുകയാണ്. കോടിക്കണക്കിനു രൂപ ടാക്സ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടതാണ് ഈ ഖനനം.

ഇത്തംര നടപടികള്‍ക്കെതിരെ ജൂണ്‍ 17 മുതല്‍ ജനകീയ അന്വേഷണ സമിതി ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഫോറം ഫോര്‍ ഫാസ്റ്റ് ജസ്റ്റീസ്, കേരള അഡ്വക്കേറ്റ് കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രോട്ടക്ഷന്‍ തുടങ്ങിയ മനുഷ്യാകവാശ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുന്നതോടൊപ്പം സര്‍ക്കാരിന്‍റെ നിസ്സംഗമായ നിലപാടില്‍ പ്രതിഷേധിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ വോട്ടര്‍മാരെ ബോധവത്കരിക്കുവാന്‍ പരസ്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിക്കുകയാണ്.

Share.

About Author

Comments are closed.