60 വയസ്സ് കഴിഞ്ഞ പരന്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാനും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവയ്ക്കു പുറമേ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന മറ്റ് ആനുകുല്യങ്ങള്‍ കൂടി നല്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മറ്റുള്ള കാര്യങ്ങളില്‍ ജൂലൈ 15 ന് ശേഷം വീണ്ടും ചര്‍ച്ച നടത്താമെന്നും സമ്മതിച്ചിട്ടുണ്ട്.
കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റി, പരന്പരാഗത മണ്‍പാത്ര തൊഴിലാളി ഫെഡറേഷന് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് ടി. സി. സുന്ദരന്‍, കെ.എം. ദാസ്, നെടുവത്തൂര്‍ ചന്ദ്രശേഖരന്, ടി.സി. ബേബി, കെ.കെ. കൃഷ്ണന് കുട്ടി, യു.ടി. രാജന്, ടി.കെ. ബാബു, പ്രകാശ് വിലങ്ങറ, ശ്രീമൂലനഗരം കൃഷ്ണന്., ബപി.കെ. വിനോദ്, രാജീവ് മുതിരക്കാട്, സി.സി. സജീന്ദ്രന്, ടി.എസ്. ഗോപി, സനല്‍കുമാര്‍, വി.കെ. ചന്ദ്രന്, ടി.പി. സജീവ്, ഷാജി ചൂണ്ടശേരി, കെ.ആര് മണി, ഓയൂര്‍ രമേശ്, വി.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.