റബറിന്റെ വിലയിടിവുമൂലം ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളെയും യോജിപ്പിച്ചുകൊണ്ട് ദി ന്യൂ റബ്ബര്‍ ഫാര്‍മേഴ്സ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തില്‍ 50 ല്‍ അധികം സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കന്പനികളുടെ ടയറുകള്‍ ബഹിഷ്കരിക്കുവാനും അരുവിക്കരയില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുവാനും കൂട്ടായ്മയ്ക്കു വേണ്ടി ചീഫ് കോര്‍ഡിനേറ്റര്‍ ജെബി മാത്യു., രക്ഷാധികാരി പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയില്‍ പ്രസിഡന്റ് പ്രൊഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
റബ്ബറിന്റെ വില 225 രൂപയില്‍ നിന്നും 125 രൂപയില്‍ എത്തിയിട്ടും അസംസ്കൃത വസ്തുക്കളുടെ വില 40 ശതമാനം കുറഞ്ഞിട്ടും ഇന്ത്യന്‍ ടയര്‍ കന്പനികള്‍ ടയറിന്റെ വില കുറയ്ക്കാനോ കര്‍ഷകരില്‍ നിന്ന് വില കൂട്ടി റബ്ബര്‍ വാങ്ങാനോ തയ്യാറാകുന്നില്ല. 2012 ലേയും ഇപ്പോഴത്തേയും ടയര്‍ കന്പനികളുടെ ഓഹരി വിലകള്‍ താരതമ്യം ചെയ്താല്‍ കന്പനികളുടെ ലാഭത്തിന്റെ കണക്കുകള്‍ വ്യക്തമാവുന്നതാണ്. ബാങ്കോക്ക് വിലയില്‍ നിന്നും 20 രൂപ വില വര്‍ദ്ധിപ്പിച്ച് ഇവിടെ നിന്നും റബ്ബര്‍ വാങ്ങണമെന്ന സംഘടനയുടെ ആവശ്യം ടയര്‍ കന്പനികള്‍ അംഗീകരിക്കാത്തതിനാല്‍ ഇന്ത്യന്‍ ടയറുകളുടെ ബഹിഷ്കരണം സമരം കൂടുതല്‍ സംഘടനകളുടെ പിന്തുണയോടെ ശക്തിപ്പെടുത്തുമെന്ന് കണ്‍വീനര്‍ സി.വി. ജോര്‍ജ്ജ് അറിയിച്ചു. ടയറുകന്പനികള്ക്ക് 4 ശതമാനം നികുതി ഇളവുകള്‍ നല്‍കിക്കൊണ്ട് കര്‍ഷകര്‍ക്ക് 130 രൂപ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഇതിന്റെ പ്രയോജനം ടയര്‍ കന്പനികള്‍ക്കും കുറെ വന്‍കിട റബ്ബര്‍ ഡീലര്‍മാര്‍ക്കും മാത്രമാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരു തരത്തിലും സാധിച്ചില്ലായെന്നതാണ് സര്‍ക്കാരിനെതിരെ വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കി.ത്.