ജില്ല ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 76.84 കോടിയുടെ 588 പദ്ധതികള്‍ക്കും, പൂതാടി ഗ്രാമപഞ്ചായത്തിന്റെ 12.62 കോടി രൂപയുടെ 304 പദ്ധതികള്‍ക്കും അംഗീകാരം നല്കി. ഇതോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമയബന്ധിതമായി ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതോടെ 62898.91 ലക്ഷം രൂപയുടെ 8341 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 5662.54 ലക്ഷം രൂപ ഉല്‍പ്പാദന മേഖലയിലും 19417.25 ലക്ഷം രൂപ സേവന മേഖലയിലും 19417 ലക്ഷം രൂപ പശ്ചാത്തല മേഖലയിലുമാണ് വകയിരുത്തിയിട്ടുള്ളത്. വാര്‍ഷിക പദ്ധതി അംഗീകാര പ്രക്രിയയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്, ജില്ലാതല ഉദ്യോഗസ്ഥര്‍, അപ്രൂവല്‍ ഓഫീസര്‍മാര്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍ തുടങ്ങി എല്ലാവരെയും ജില്ലാ ആസൂത്രണ സമിതി ചെയര്മാന് എന്‍.കെ. റഷീദ്, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.
892 പദ്ധതികള്‍ക്ക് കൂടി അംഗീകാരം
0
Share.