കനല്-2015 കാര്ഷിക ശില്പശാല പറശ്ശിനിക്കടവ് വിസ്മയ പാര്ക്കില്

0

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കാര്‍ഷികരംഗം ശില്‌പശാല ജൂണ്‍ 19, 20, 21 തീയതികളില്‍ പറശ്ശിനിക്കടവ്‌ വിസ്‌മയ പാര്‍ക്കില്‍ നടക്കും. കേരളത്തിലെ മാധ്യമങ്ങളില്‍ കാര്‍ഷിക പംക്തികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ആശയവിനിമയ വേദിയായിട്ടാണ്‌ ശില്‌പശാല നടത്തുന്നത്‌. ജനപ്രതിനിധികള്‍, സാഹിത്യകാരന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കൃഷി-മൃഗസംരക്ഷണം-ക്ഷീര വികസനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ശില്‌പശാലയില്‍ പങ്കെടുക്കും. 19-ാം തീയതി രാവിലെ 9 മണിക്ക്‌ ക്ലാസ്സുകള്‍ ആരംഭിക്കും. വൈകീട്ട്‌ 5 ന്‌ കൃഷി വകുപ്പ്‌ മന്ത്രി കെ. പി. മോഹനന്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക-ക്ഷീര വികസന വകുപ്പ്‌ മന്ത്രി കെ. സി. ജോസഫ്‌ ശില്‌പശാല ഉദ്‌ഘാടനം ചെയ്യും. എം. എല്‍. എ മാരായ എ. പി. അബ്‌ദുളളക്കുട്ടി, ജയിംസ്‌മാത്യു, സി. കൃഷ്‌ണന്‍, കെ. കെ. നാരായണന്‍, ടി. വി. രാജേഷ്‌, കെ. എം. ഷാജി, അഡ്വ. സണ്ണി ജോസഫ്‌, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. കെ. എ. സരള, കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ ബാലകിരണ്‍, തളിപ്പറമ്പ്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റംല പക്കര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. കെ. കുഞ്ഞമ്പു മാസ്റ്റര്‍, പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ. എന്‍. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക നയങ്ങള്‍, കാര്‍ഷിക ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും, കാര്‍ഷിക മേഖലയിലെ ആന്ദോളനങ്ങള്‍, കൃഷിയും സോഷ്യല്‍ മീഡിയയും, മാധ്യമ രസതന്ത്രം കാര്‍ഷിക മേഖലയില്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള ക്ലാസ്സുകളും ചര്‍ച്ചകളും നടക്കും. എല്ലാ ദിവസവും വൈകീട്ട്‌ കലാസന്ധ്യയും ഉണ്ടായിരിക്കും.

Share.

About Author

Comments are closed.