ക്ഷേത്രക്കുളങ്ങള്, കാവുകള്, ആല്ത്തറകള് എന്നിവയുടെ സംരക്ഷണത്തിന് സര്ക്കാര് ധനസഹായം

0

മലബാര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലെ ക്ഷേത്രങ്ങളോടനുബന്ധിച്ച കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവയുടെ സംരക്ഷണത്തിന്‌ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന്‌ ധനസഹായം അനുവദിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 30 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അതത്‌ ഡിവിഷന്‍ അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം ഓഫീസിലും malabardevaswom.kerala.in ലും ലഭിക്കും. സ്വകാര്യ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമേറ്റ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം.

Share.

About Author

Comments are closed.