മന്ത്രിസഭാ നാലാം വാര്‍ഷികാഘോഷത്തിന്റെയും നെഹ്രു അനുസ്മരണ ത്തിന്റെയും ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പും പനമരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അദ്ധ്യക്ഷനായി. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. മോഹനന്, റോസിലി തോമസ്, മിനി പ്രകാശന്, ജോസ് കണ്ടംതുരുത്തിയില്‍ തുടങ്ങിയവര്‍ വിശദീകരിച്ചു. ബ്ലോത്ത് മെമ്പര്‍മാരായ റാണി വര്‍ക്കി, കാട്ടി ഉസ്മാന്, വി.ഡി. ജോസ്, സെലിന് മാനുവല്‍, എം.സി സെബാസ്റ്റ്യന്‍, രാധാമണി, ഗിരിജ, അന്നക്കുട്ടി മാത്യൂ, പി.കെ അസ്മത്ത്, അസിസ്റ്റന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വികസന സെമിനാര്‍ സംഘടിപ്പിച്ചു
0
Share.