അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 21 ന് രാവിലെ 7 മുതല്‍ 7.35 വരെ കളക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ യോഗ ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ 17, 18, 19 തീയ്യതികളില്‍ വൈകീട്ട് 5.30 മുതല്‍ 6.30 വരെ കളക്ട്രേറ്റില്‍ പരിശീലനം നല്‍കും. 2014 ഡിസംബര്‍ 19 നാണ് ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര തലത്തില്‍ യോഗദിനാചരണം നടത്താന്‍ തീരുമാനിച്ചത്. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലാണ് യോഗയുടെ ആരംഭം. ശരീരത്തെയും മനസ്സിനെയും ഗുണപരമായി പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ലളിതമായ വ്യായാമ മുറയാണ് യോഗ. മാനസിക ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൗഹൃദം പരിപോഷിരപ്പിക്കാനും നിലവിലുള്ള ജീവിത രീതി മാറ്റാനും യോഗ സഹായിക്കും.