മുതിര്ന്നപൗരന്മാരുടെആവശ്യങ്ങള് നിറവേറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വയോജനങ്ങള്‍ക്ക് പോഷകാഹാരവും കൂടുതല്‍ സുരക്ഷിതത്വവും ലഭിക്കുന്നതിന് സംസഥാനത്തെ 140 മാതൃകാ അംഗന്‍വാടികള്‍ പകല്വീടുകളാക്കി മാറ്റുമെന്നും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ആഗോള തലത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ അവബോധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. .മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഓഫീസുകളില്‍ ബോര്‍ഡുകളും നോട്ടീസുകളും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മുതിര്‍ന്ന പൗരന്മാര്, കൗമാര പ്രായക്കാര്‍ , കുട്ടികള്‍ എന്നിവര്‍ക്കായി എട്ട് ഉപ സമിതികള്‍ ഉടന്‍ നിലവില്‍ വരും. 2007 മുതല്‍ വയോധികരെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി അവബോധ ദിനാചരണം സംഘടിപ്പിക്കുന്നത്. ജൂണ്‍ 13ന് ഇന്നലെയില്‍ നിന്നും നാളെയെ തേടി എന്ന മുദ്രാവാക്യവുമായി നഗരസഭയിലെ 32 ഓളം വീടുകളിലെ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചിരുന്നു. പരിപാടിയോടനുബന്ധിച്ച് ഏകാന്തതയുടെ അഴിമുഖങ്ങള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും തലമുറകളുടെ സംഗമം എന്ന വിഷയത്തില്‍ സംവാദവും നടന്നു. സംവാദത്തില്‍ കോഴിക്കോട് സബ്കോടതി ജഡ്ജ് കെ.എല്‍ ബൈജു എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ കണ്‍സള്‍ട്ടന്റ് കാളിദാസന് മോഡറേറ്ററായിരുന്നു,അഷ്റഫ് കാവില്‍ കേരളാ സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ: ടി പി അഷ്റഫ്, സാമൂഹ്യ നീതി ഓഫീസര്‍ ടി പി സാറാമ്മ, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
140 മാതൃകാ അംഗന്‍വാടികള്‍ പകല്വീടുകളാക്കും: മന്ത്രി എം കെ മുനീര്‍
0
Share.