ജില്ലയുടെ വിദ്യാഭ്യാസ-വ്യവസായ രംഗത്തെ സ്വപ്ന പദ്ധതിയായ ഇന്‍കെല്‍ എജൂസിറ്റി യാഥാര്‍ഥ്യമാകുന്നു. ഇന്‍കെല്‍-കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭമായ ഇന്‍കെല്‍ ഗ്രീന്‍സ് എജു ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പാണക്കാട് വില്ലേജിലെ കാരാത്തോടുള്ള 183 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ഓളം വിദ്യാഭ്യാസ പദ്ധതികള്‍ എജുസിറ്റിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്്. ഇന്റര്‍നാഷനല്‍ സ്കൂള്‍, ടെക്നിക്കല്‍ എജുക്കേഷന്‍ സെന്റര്‍, എഞ്ചിനീയറിങ് കോളെജ്, ഇന്റര്‍നാഷനല്‍ ബിസിനസ് സ്കൂള്‍, സ്കൂള്‍ ഓഫ് കൊമേഴ്സ്, സ്കൂള്‍ ഓഫ് സയന്‍സ്, സ്കൂള്‍ ഓഫ് ലോ, മീഡിയ സ്കൂള്‍, ഫാര്‍മസി കോളെജ്, ആയുര്‍വേദിക് വെല്‍നെസ് സെന്റര്‍ തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. ഇവയ്ക്ക് പുറമെ ഇന്‍കെല്‍ ഗ്രീന്‍സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഗ്രീന്‍ കാറ്റഗറിയില്‍ വരുന്ന വ്യവസായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഇതുവരെ 15 ഓളം വ്യവസായ യൂനിറ്റുകള്‍ക്ക് ഭൂമി കൈമാറിയിട്ടുണ്ട്. 10 ലധികം സ്ഥാപനങ്ങള്‍ അടുത്ത ആറ് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തനമാരംഭിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഭൂമി തിരിച്ചെടുക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ര്നാഷന് കണ്വെന്ഷന് സെന്റര്‍, നക്ഷത്ര ഹോട്ടല്‍, ഷോപ്പിങ് കോംപ്ലക്സ്, ഫെസിലിറ്റി സെന്റര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മള്‍ട്ടിപ്ലക്സ് തിയറ്റര്‍, പ്ലേ ഗ്രൗണ്ട് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇന്‍കെല്‍ എജുസിറ്റിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന് വേണ്ട ഭൂമി കൈമാറ്റ ചര്‍ച്ചകള്‍ നടന്ന് വരുന്നു. പ്രദേശവാസികള്് നേരിട്ടും അല്ലാതെയും ഇന്‍കെല്‍ സിറ്റിയില്‍ ജോലി ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനകം ഇന്‍കെല്‍ സിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ 5,000ത്തിലധികം പേര്‍ക്ക് ജോലി ലഭിക്കും. ജില്ലയുടെ വികസന മുന്നേറ്റത്തിന് കാരണമാകുന്ന ഇന്‍കെല്‍ സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി സബ്സ്റ്റേഷന്, കുടിവെള്ള പദ്ധതികള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുകയാണ്. നിലവില്‍ 630 കിലോ വാട്ട് ശേഷയുള്ള രണ്ട് ട്രാന്‍സ്ഫോമറുകളും ദിനം പ്രതി 1,00,000 ലിറ്റര്‍ കുടിവെള്ള വിതരണം സാധ്യമാക്കുന്ന വാട്ടര്‍ കണക്ഷനും ഇവിടെയുണ്ട്. ഇന്‍കെല്‍ സിറ്റിയുടെ ആഭ്യന്തര റോഡ് നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ അടക്കമുള്ള എല്ലാ ടെലകോം കമ്പനികളും ടവറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയുടെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ലാകുകയാണ് ഇന്‍കെല്‍.
ജില്ലയുടെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലായി ഇന്‍കെല്‍ എജുസിറ്റി
0
Share.