നിലമ്പൂര്‍ ചേനപ്പാടി കോളനി നിവാസികള്‍ക്ക് ‘ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതി’ പ്രകാരം വാങ്ങി നല്കിയ ഭൂമിയുടെ രേഖയുടെ വിതരണോദ്ഘാടനം പട്ടികജാതി പിന്നാക്കക്ഷേമ -ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിച്ചു. . ചോക്കാട് ഗ്രാമ പഞ്ചായത്തിലെ പരുത്തപ്പറ്റയില് 2.39 ഹെക്ടര്‍ ഭൂമിയാണ് ഒമ്പത് ഗുണഭോക്താക്കള്‍ക്കായി പദ്ധതി പ്രകാരം നല്‍കിയത്്. ഓരോ കുടുംബത്തിനും 25 സെന്റ് വീതം ഭൂമി ലഭിക്കും. ചോക്കാട് പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അഷ്റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി. ഖാലിദ്, പുലത്ത് ഹംസ, പി. ശിവാത്മജന്, എം. ടി. ഹംസ, മോളി പൗലോസ് ടി.എ. സമീര്‍, മാട്ടറ ലൈല, റസിയ ആലി, ടി സുരേഷ് കുമാര്‍, മാനീരി ഹസന്, കെ.ടി. ദാസന്, കെ. അബ്ദുല്‍ ഹമീദ്, അന്നമ്മ മാത്യു എന്നിവര്‍ സംസാരിച്ചു.