ഡെങ്കിപനിക്ക് പ്രതിരോധം: കരുവാരക്കുണ്ടില് ആയുര്വേദ സംഘം

0

കരുവാരക്കുണ്ട് പഞ്ചായത്തിലെ ഡെങ്കിപനി കൂടുതലായി കണ്ടെത്തിയ കക്കറ ഭാഗത്ത് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി, അവശ്യം വേണ്ട മരുന്നുകളും നിര്‍ദേശങ്ങളും സംഘം നല്‍കി. തുടര്‍ ചികിത്‌സകള്‍ക്കായി കരുവാരക്കുണ്ട് ഗവ. ആയൂര്‍വേദ ഡിസ്പന്‍സറിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥാപനത്തില്‍ എല്ലാ ദിവസവും ഡോക്ടറുടെ സേവനവും പ്രതിരോധ ഔഷധങ്ങളും ലഭ്യമാക്കി. മലപ്പുറം ജില്ലാ ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോ. സന്തോഷ്‌കുമാര്‍, ഡോ.സുധീര്‍ അമ്പാടി, ഡോ.രവീന്ദ്രബാബു, ഡോ. സുനില്‍ ബാബു, ഡോ. ഷിജോയ്, ഡോ. ജോഷ്‌ന, ഡോ. സി.യു നിര്‍മലാ ജോണ്‍, സീനിയര്‍ സൂപ്രണ്ട് ഹംസ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share.

About Author

Comments are closed.