വാര്ഡ് സഭകളിലെ പങ്കാളിത്തം: പൊതുജനങ്ങള് കടമയായി കണക്കാക്കണം

0

തദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നടത്തുന്ന വാര്‍ഡ് സഭകളില്‍ അതത് വാര്‍ഡുകളിലെ കുടുംബാംഗങ്ങള്‍ പങ്കെടുക്കേണ്ടത് പ്രദേശത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം നഗരസഭയുമായി സഹകരിച്ച് നടത്തിയ ‘മാതൃകാ വാര്‍ഡ്‌സഭ’യെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വിവിധ പദ്ധതികളിലെ ഗുണഭോക്തൃപട്ടികയിലുള്‍പ്പെടുന്നതിനും മാത്രമല്ല പ്രദേശത്തെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി കൂടി ഗ്രാമസഭയെ കാണണം. ഇത്തരമൊരു പങ്കാളിത്തത്തിലൂടെ വാര്‍ഡ് അംഗങ്ങളില്‍ അഴിമതി ആരോപിക്കുന്ന സാഹചര്യവും ഒഴിവാക്കാനാവും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഗിരിജ അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, ആരോഗ്യ-സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സക്കീര്‍ ഹുസൈന്‍, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ സെക്രട്ടറി പി.കെ. നാരായണന്‍, സുജാതാ പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സന്റെ വാര്‍ഡായ 14-ാം വാര്‍ഡിലെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി മാതൃകാ വാര്‍ഡ് സഭ ചേര്‍ന്നു. മാലിന്യമുക്ത ഗ്രാമസഭ: തുണിസഞ്ചി നിര്‍മാണ യൂനിറ്റ് തുടങ്ങും: പ്രാര്‍ഥനയോടെ തുടങ്ങിയ വാര്‍ഡ് സഭയില്‍ വാര്‍ഡ് ഫെസിലിറ്റേറ്റര്‍ മിനി സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ഗിരിജ അധ്യക്ഷയായി. വാര്‍ഡിലെ മുതിര്‍ന്ന കുടുംബാംഗം ഹുസൈനിക്ക സഭ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോഡിനേറ്റര്‍ ശശികുമാര്‍ ‘മാലിന്യമുക്ത നഗരസഭ’യെന്ന വിഷയം അവതരിപ്പിച്ചു. സാധാരണ-പ്രത്യേക- അടിയന്തരം എന്നിങ്ങനെ മൂന്ന് വിധത്തില്‍ വാര്‍ഡ് സഭകള്‍ നടത്താറുണ്ട്. കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതിനാല്‍ പ്രത്യേക വാര്‍ഡ് സഭയായാണ് ചേര്‍ന്നത്. വാര്‍ഡ് കോഡിനേറ്റര്‍ സഭാ നടപടികള്‍ രേഖപ്പെടുത്തി മിനുട്‌സ് തയ്യാറാക്കി. റസാഖ് മാസ്റ്റര്‍ വാര്‍ഡ് സഭയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തുണിസഞ്ചികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി തുണിസഞ്ചി നിര്‍മാണ യൂനിറ്റ് തുടങ്ങണമെന്നും അംഗത്തിന്റെ ആവശ്യം സഭ അംഗീകരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനദായക തൊഴിലെന്ന നിലയ്ക്കും ഇത്

Share.

About Author

Comments are closed.