താലൂക്ക് ലൈബ്രറി സംഗമം നടത്തി

0

കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഗമം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ ബി മുരളീകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പി ഗംഗാധരന്‍പിള്ള, മുന്‍ നിര്‍വ്വാഹകസമിതി അംഗം ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിള്ള, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ ജി ലാലു എന്നിവരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം എസ് നാസര്‍ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഗോപന്‍, സെക്രട്ടറി ഡി സുകേശന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സരസ്വതി, താലൂക്ക് വൈസ് പ്രസിഡന്റ് എ അബൂബക്കര്‍കുഞ്ഞ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബി പൊന്നപ്പന്‍, സി കനകമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.