വായനാ വാരാഘോഷം ഉദ്ഘാടനം ജൂണ് 19ന്

0

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി എന്‍ പണിക്കരുടെ അനുസ്മരണദിനമായ ജൂണ്‍ 19ന് വായനാദിനമായും അന്നുമുതല്‍ ജൂണ്‍ 25വരെ വായനാവാരമായും ജില്ലയില്‍ ആഘോഷിക്കും. ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 10ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വ്വഹിക്കും. എ എ അസീസ് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ഹണി ബഞ്ചമിന്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ മുഖ്യപ്രഭാഷണവും വീക്ഷണം ദിനപ്പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശൂരനാട് രാജശേഖരന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിക്കും. വായനാവാരോഘാഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിലെ വിജിയകള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി ആര്‍ വിനോദ് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്യും. ഡോ. ബി എ രാജാകൃഷ്ണന്‍, ഡോ. കെ ശിവരാമകൃഷ്ണപിള്ള, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ആര്‍ സുരേഷ്‌കുമാര്‍, എന്‍ ജയചന്ദ്രന്‍, എസ് പി ഹരിഹരന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നടയ്ക്കല്‍ ശശി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ് നന്ദിയും പറയും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്നിവ സംയുക്തമയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Share.

About Author

Comments are closed.