പരന്പരാഗതമായ ഊര്‍ജ്ജം സംഭരിക്കണം – രമേശ് ചെന്നിത്തല

0

00

തിരുവനന്തപുരം – പരന്പരാഗത ഊര്‍ജ്ജ സംഭരണത്തിലേക്ക് സംസ്ഥാനം മടങ്ങി വരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

ഗാന്ധിഭവന്‍റെ ആഭിമുഖ്യത്തില്‍ നിംസ് ആശുപത്രി ചെയര്‍മാന്‍ ഫൈസല്‍ഖാന് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പവര്‍കട്ട് മൂലം വ്യവസായം, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മുരടിക്കുന്നതുമൂലം വന്‍നഷ്ടമാണ് കേരളത്തിന് ഉണ്ടാകുന്നത്. ഊര്‍ജ്ജം എന്ന വിഷയത്തെക്കുറിച്ച് യുഎന്നില്‍ ഫൈസല്‍ഖാന്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.  ജലവൈദ്യുതികൊണ്ട് മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ഗാന്ധിഭവന്‍ കേരളത്തിലെ ഏറ്റവും വലിയ മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. മന്ത്രിയുടെ ഒരു മാസത്തെ ശന്പളം ഗാന്ധിഭവന് നല്‍കി അദ്ദേഹം മാതൃക കാണിച്ചു.

01

അദ്ധ്യക്ഷനായി പന്ന്യന്‍രവീന്ദ്രനായിരുന്നു.  ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തി.  ജയ്ഹിന്ദ് ടിവി മാനേജിംഗ് എഡിറ്റര്‍ കെ.പി. മോഹനന്‍, ചെറിയാന്‍ ഫിലിപ്പ്, ഷാഹിദാകമാല്, പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത് കുമാര്‍, ഫൈസല്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ അനുവദിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി വേദി വിടുംമുന്പ് പറഞ്ഞു.

ഗാന്ധിഭവനിലെ അനാഥമായ ബിടെക് വിദ്യാര്‍ത്ഥിനിയെ ആഭ്യന്തര മന്ത്രി പൊന്നാടയണിയിച്ചു.

Share.

About Author

Comments are closed.