സംസ്ഥാനത്തിന്‍റെ ടൂറിസം പദ്ധതി മൂക്കുകുത്തി. സര്‍ക്കാര്‍ പണം പലരുടെയും കീശയിലായി

0

തിരുവനന്തപുരം – സംസ്ഥാനത്തെ ടൂറിസം പദ്ധതി തകര്‍ന്ന് മൂക്ക് കുത്തിക്കൊണ്ടിരിക്കുകയാണ്.  രക്ഷപ്പെടുവാന്‍ വഴിയില്ലാതെ സര്‍ക്കാര്‍ നെട്ടോട്ട്മോടുകയാണ്.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ടൂറിസം മേഖലയെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കിക്കൊണ്ടിരിക്കുകയാണ്.  കോവളം, പൊന്‍മുടി, ആക്കുളം, വര്‍ക്കല എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെയാണ് കോടിക്കണക്കിന് രൂപ മുടക്കി നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നതുപോലെയുള്ള വരുമാനം ലഭിക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നഷ്ടത്തിലാകുവാനുള്ള ഒന്നാമത്തെ ഘടകം ബാറുകള്‍ നിരോധിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്പോള്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി ഇരിക്കുകയാണ്. വിദേശികളായ വിനോദ സഞ്ചാരികള്‍ക്കും ആവശ്യം മദ്യമാണ്. അതുപോലെ തന്നെ സ്വദേശികളായവര്‍ക്കും മദ്യം അനിവാര്യമാണ്. ഇതുമൂലമാണ് സഞ്ചാരികള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എന്നാല്‍ വൈമുഖ്യം കാണിക്കുന്നത്. പേരിന് വേണ്ടി കുടുംബസമേതം എത്തുന്നവര്‍ വളരെ വിരളമാണ്. എന്നാല്‍ സഞ്ചാരികള്‍ക്കാവശ്യമായ വിഭവങ്ങള്‍ സര്‍ക്കാര്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

പൊന്‍മുടിയിലും, ആക്കുളത്തും, കോവളത്തും വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സഞ്ചാരികളും വരവ് വര്‍ദ്ധിക്കുന്നില്ല. തിരുവനന്തപുരത്തെ കോവളത്തു നിന്നും വര്‍ക്കല പാപനാശത്തേക്ക് പ്രത്യേക ബസ് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. വര്‍ക്കല പാപനാശത്തു നിന്നും പൊന്‍മുടിയിലേക്കും ബസ് സര്‍വ്വീസ് ആരംഭിച്ചുവെങ്കിലും സഞ്ചാരികള്‍ അകന്ന് നില്‍ക്കുകയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളെ വേണ്ടവിധത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തിയായി തുടരുകയാണ്. വര്‍ക്കല പാപനാശത്ത് എത്തുന്ന സഞ്ചാരികളെ പലപ്രാവശ്യം സാമൂഹ്യ വിരുദ്ധ പീഡിക്കുന്നു. മാത്രവുമല്ല പല സഞ്ചാരികളുടെ മുറികളില്‍ നിന്നും സാധനസാമഗ്രികളും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും, ലക്ഷക്കണക്കിന് രൂപയും മോഷണം പോവുകയാണ്.  ഇതിനെതിരെ പോലീസിന്‍റെ ഭാഗത്തു നിന്നും ടൂറിസ്റ്റ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളിലും സഞ്ചാരികള്‍ അതൃപ്തരാണ്.  ഈ ഘടകങ്ങളും സഞ്ചാരികളെ അകറ്റുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. മാത്രവുമല്ല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങളില്‍ താവളമടിക്കുന്ന സാമൂഹ്യവിരുദ്ധരെ അഴിഞ്ഞാടാന്‍ ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും നിലനില്‍ക്കുകയാണ്.

സഞ്ചാരകേന്ദ്രങ്ങളില്‍ മയക്ക്മരുന്നു ലോബിയും ശക്തമായി നിലകൊള്ളുന്നതുമൂലം വിദേശികളും അല്ലാത്തവരുമായ ചിലര്‍ ലഹരിയില്‍ സഞ്ചാരികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി പോലീസിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരോടും പലതവണ നിവേദനം പോലെ നല്‍കിയിട്ടും യാതൊരുവിധ സംരക്ഷണവും നല്‍കിയിട്ടില്ല. പോലീസിനെയും ഉദ്യോഗസ്ഥരുടെ ശക്തമായ പിന്‍ബലത്തോടെയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നിയമം കൈയ്യിലെടുക്കുന്നത്. പൊന്‍മുടിയിലേക്കുള്ള വഴിമദ്ധ്യേ തന്നെ ചില സാമൂഹ്യവിരുദ്ധര്‍ കുടുംബമായി സഞ്ചരിക്കുന്നവരെ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, സ്ത്രീകളേയും മറ്റും ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ പൊന്മുടിയില്‍ പോകാതെ തിരിച്ച് സ്വന്തം വീടുകളില്‍ മടങ്ങിയെത്തുകയാണ്. അതുപോലെ തന്നെ കോവളത്തും സന്ധ്യ മയങ്ങിയാല്‍ പോലീസിനെ വിരട്ടിയോടിക്കുന്ന സ്ഥലം സജ്ജമായി നിലകൊള്ളുകയാണ്.  ീ സംഘത്തില്‍ വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പോലീസിനേയും വലയ്ക്കുകയാണ്.

വര്‍ക്കല പാപനാശത്തിനടുത്ത് കാപ്പില്‍ എന്ന പ്രദേശത്ത് ഒരു റിസോര്‍ട്ടില്‍ ആഹാരം കഴിക്കാനെത്തിയ കുടുംബത്തിന്‍റെ വാഹനം അടിച്ചു തകര്‍ത്തതും വിവാദമായിരുന്നു. ഈ സംഭവത്തെ തടഞ്ഞ സ്വകാര്യ ബസ്സിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അവരുടെ ബസ്സുകള്‍ അടിച്ചു തകര്‍ത്തതും വര്‍ക്കല നിവാസികള്‍ മറക്കാനിടയില്ല. പ്രകൃതി കനിഞ്ഞ കാപ്പില്‍ പ്രദേശത്തു കടലും കായലും ഒരുമിച്ചു ഒഴുകുന്നത് കാണുന്നതിന് അനേകം സഞ്ചാരികള്‍ എത്തുന്നുണ്ട്. ആ കാഴ്ച കൗതുകകരമാണ്. ഇത് കാണാന്‍ അനേകം ആളുകള്‍ എത്തുന്നത് ഈ സാമൂഹ്യവിരുദ്ധര്‍ക്ക്  ഇഷ്ടമില്ല. കാരണം ജനസാന്ദ്രത ഏത് സമയത്തും വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കുറഞ്ഞാല്‍ മാത്രമേ സാമൂഹ്യ വിരുദ്ധന്മാരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തുവാന്‍ പറ്റുകയുള്ളൂ. ഇവര്‍ ഈ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കിയാണ് എല്ലാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നത്.  പിടിച്ചുപറി, സ്ത്രീപീഡനം, മാല പൊട്ടിക്കല്‍ എന്നിവയാണ് ശക്തമായി നടത്തുന്നത്.  ജനത്തിരക്ക് അനുഭവപ്പെട്ടാല്‍ ഇവയൊന്നും നടക്കുകയില്ല. അതിനുവേണ്ടിയാണ് സഞ്ചാരികളെ അകറ്റി നിര്‍ത്തുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്.

പോലീസിന്‍റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തനം വിനോദ സഞ്ചാരികളില്‍ പ്രതിഫലിക്കുന്നില്ല. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതല്ലാതെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ രക്ഷപ്പെടുന്നില്ല.  ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്.

കേണ്ടതാണ്.

Share.

About Author

Comments are closed.