ശ്രീകുമാരന്‍ തന്പിക്ക് ആദരവ്

0

തിരുവനന്തപുരം – ചലച്ചിത്രരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ശ്രീകുമാരന്‍ തന്പിയെ വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി ശിവകുമാര്‍ ശ്രീകുമാരന്‍ തന്പിക്ക് അക്ഷരകേരളത്തിന്‍റെ ആദരവ്.  നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മേയര്‍ അഡ്വ. ചന്ദ്രിക, പാലോട് രവി, കടകംപള്ളി സുരേന്ദ്രന്‍, വിജയന്‍ തോമസ്, കരമന ജയന്‍, എം.ആര്‍. തന്പാന്‍, വിജയകുമാര്‍ എസ്, പൂവച്ചല്‍ ഖാദര്‍, പാല്‍കുളങ്ങര സുകു, കല്ലറ ഗോപന്‍, ജയശേഖരന്‍, മണക്കാട് രാമചന്ദ്രന്‍, കെ.പി. മോഹനചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ ശ്രീകുമാരന്‍ തന്പിയുടെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഹൃദയസരസ്സിലെ എന്ന സംഗീതപരിപാടിയും നടന്നു.  ശ്രീകുമാരന്‍ തന്പിയുടെ 75-ാം പിറന്നാള്‍ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്.

Share.

About Author

Comments are closed.