നിവിന്‍ പോളിയുടെ പുതിയ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചു. കണ്ണിന് അസുഖം ബാധിച്ചതിനെതുടര്‍ന്നാണ് ഷൂട്ടിംഗ് നിറുത്തിവച്ചത്. കണ്ണില്‍ വളര്‍ന്ന് വന്ന കുരുപൊട്ടിയതിനെത്തുടര്ന്ന് ചെറിയ മുറിവുമുണ്ട് 1983 നു ശേഷം എബ്രിസ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെഷൂട്ടിംഗ് വ്യാഴാഴ്ച പുനരാരംഭിക്കും. നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന ചിത്രം ഒരു പൊലീസുകാരന്റെ സത്യസന്ധമായ ജീവിതകഥയാണ് പറയുന്നത്. തെലുങ്ക് താരം അവന്തികയാണ് ആക്ഷന്‍ ഹീറോ ബിജുവിലെ നായിക. അലക്സാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അതേസമയം നിവിന്‍ പോളിയുടെ പുതിയ ചിത്രമായ പ്രേമം മലയാളത്തിലെ സര്‍വ്വകാലഹിറ്റായി മാറിക്കഴിഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം രണ്ടുമാസം ഒരു സിനിമയും ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് നിവിന്‍..ഒക്ടോബറില്‍ തുടങ്ങുന്ന അമര്‍ ചിത്രഗാഥയാണ് നിവിന്‍ കമ്മിറ്റ് ചെയ്തിട്ടുള്ള അടുത്ത ചിത്രം
ഷൂട്ടിംഗ് നിറുത്തിവച്ചു
0
Share.