ആറ്റിങ്ങല്‍ ആലംകോട് തെഞ്ചേരിക്കോണം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം പെരുകുന്നതായി പരാതി. വളരെയേറെ പ്രസിദ്ധമായ രീതിയില്‍ ഉയര്‍ന്ന ഒരു ക്ഷേത്രംകൂടിയാണ് ഇത്. ഈ മഹാക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ പ്രസിഡന്റ് രാജേന്ദ്രന്‍പിള്ളയും സെക്രട്ടറി കില്ലിടാന്തിയില് ഗംഗാധരന്‍പിള്ളയും നടത്തി വരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന പൊതുതെരഞ്ഞെടുപ്പ് വേളയില്‍ ദുഷ് ലാക്കോടെ മദ്യപാനികളും ധനമോഹികളുമായ ഏതാനും സാമൂഹ്യവിരുദ്ധന്മാര് കടന്നു കൂടുകയുണ്ടായി. ഇതിനു ശേഷം ക്ഷേത്രകാര്യങ്ങള്‍ യഥാവിധി നടത്താന്‍ അനുവദിക്കാതെയും ക്ഷേത്ര ഓഫീസ് കൈകാര്യം ചെയ്യുന്ന വനിതാ അംഗങ്ങളെ അപവാഹങ്ങള് പറയുകയും അപഹാസ്യ ആംഗ്യങ്ങള്‍ കാണിച്ചും മറ്റും മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന സ്ഥിതിവരെ നിത്യേന സംഭവമാണ്.
സംഘത്തിന് നേതൃത്വം നല്‍കുന്നത് റ്റി. അനില്‍കുമാറാണ്. രമേശന്, ഷാജി, ശശികുമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഇവര്‍ക്കെതിരെ ട്രസ്റ്റ് വനിതാ അംഗങ്ങള്‍ തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്കും വനിതാ കമ്മീഷനിലും പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്.
ക്ഷേത്രാരാധന സമയങ്ങളിലും അല്ലാതെയും ക്ഷേത്ര പരിസരത്ത് ഇവര്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന മദ്യകുപ്പികളും മറ്റും ഭക്തജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പത്രസമ്മേളനത്തില്‍ ഗിരിജ ഗംഗാധരന്, വത്സല വാമദേവന്, ഷീല വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധ ശല്യം
0
Share.