പുസ്തക പ്രകാശനവും നഗരത്തിലെ 10 സ്കൂളുകള്‍ക്ക് 30000 രൂപയുടെ പുസ്തക വിതരണവും
തിരുവനന്തപുരം – ബുക്ക് ബാലയുടെ ആഭിമുഖ്യത്തില്‍ ശ്രീ എസ്.പി. നന്പൂതിരി രചിച്ച പൂണൂല് പൊട്ടിച്ചിടട്ടെ ഞാന്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ജൂണ്‍ 19 ന്. നഗരത്തിലെ 10 സ്കൂളുകള്‍ക്ക് 30000 രൂപയുടെ പുസ്തക കിറ്റ് പ്രശസ്ത സിനിമാതാരം പത്മശ്രീ മധു വിതരണം ചെയ്യുന്നു. കോട്ടയം ശ്രീധരന് നന്പൂതിരി സ്മാരക ആയൂര്‍വേദിക് സൊസൈറ്റിയാണ് പുസ്തകകിറ്റുകള് സംഭാവന ചെയ്യുന്നത്. പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സി. ഗൗരീദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. വി.എസ്. ബിന്ദു. ഡോ. ടി.ആര് രാഘവന്, ബി. മുരളി, ഡോ. സി. എ. രാജന്, എസ്.പി. നന്പൂതിരി, സുനില്‍ സി.ഈ. ലിസ്ബ യേശുദാസ്, ഷൈജു അലക്സ്, ഹരിദാസ് ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.